ധര്‍മശാലയില്‍ കണക്ക് തീര്‍ത്ത് ഇന്ത്യ; കിവീസിനെ ഫ്രൈയാക്കി കിംഗ് കോലി, 4 വിക്കറ്റ് വിജയം

ധര്‍മശാല: ലോകകപ്പില്‍ ഇന്നത്തെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം വിരാട് കോലിയുടെ(95) മികവുറ്റ ഇന്നിംഗ്‌സിന്റെ ബലത്തിലാണ് തുടര്‍ച്ചയായ അഞ്ചാം ജയം നേടിയത്. സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

രോഹിത് ശര്‍മ(46) ശുഭ്മാന്‍ ഗില്‍(26) എന്നിവര്‍ ചേര്‍ന്ന് 11.1 ഓവറില്‍ 71 റണ്‍സാണ് അടിച്ചത്. വെടിക്കെട്ട് ബാറ്റിംഗാണ് രോഹിത് ശര്‍മ പുറത്തെടുത്തത്. നാല് ബൗണ്ടറിയും നാല് സിക്‌സറും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 40 പന്തിലാണ് താരം 46 റണ്‍സെടുത്തത്. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് ബൗണ്ടറിയുണ്ടായിരുന്നു.

kohli-rohit

അതേസമയം ഓപ്പണിംഗ് സഖ്യം പിരിഞ്ഞതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ വേഗം കുറഞ്ഞിരുന്നു. ശ്രേയസ് അയ്യര്‍(33) ആക്രമിച്ച് കളിച്ചെങ്കിലും വിക്കറ്റ് നിലനിര്‍ത്താനായില്ല. 29 പന്തില്‍ ആറ് ബൗണ്ടറിയടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. കെഎല്‍ രാഹുല്‍(27) പ്രതീക്ഷ നല്‍കിയെങ്കിലും അവസരം മുതലെടുത്ത് മുന്നോട്ട് പോകാനായില്ല.

മൂന്ന് ബൗണ്ടറി രാഹുല്‍ അടിച്ചിരുന്നു. സൂര്യകുമാര്‍ യാദവ്(2) കോലിയുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ കോലിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന നിമിഷം സെഞ്ച്വറിക്കായി കോലി ശ്രമിച്ചെങ്കിലും പുറത്താവുകയായിരുന്നു. 104 പന്തില്‍ 8 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

ജഡേജ 44 പന്തില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സുണ്ടായിരുന്നു. കിവീസ് നിരയില്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ബൂള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ഘട്ടത്തില്‍ മുന്നിലെത്തിയ ഇന്ത്യയെ ഒരു ഘട്ടത്തില്‍ ഡാരില്‍ മിച്ചലിന്റെ നേതൃത്വത്തിലുള്ള കിവീസ് ടീം പിന്തള്ളിയിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ മികവുറ്റ ബൗളിംഗും ഫീല്‍ഡിംഗും ചേര്‍ന്നതോടെ ഇന്ത്യ തിരിച്ചുവരികയായിരുന്നു. ധര്‍മശാലയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്രതീക്ഷിച്ചത് പോലെ ഡെവണ്‍ കോണ്‍വേ(0)യെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ആശിച്ച ബ്രേക്ക് ത്രൂ നല്‍കി. വില്‍ യങ്(17) കൂടി പുറത്തായതോടെ കിവീസ് പ്രതിരോധത്തിലായി. എന്നാല്‍ പിന്നീടാണ് ന്യൂസിലന്‍ഡ് ഉയിര്‍ത്തെഴുന്നേറ്റത്. ഡാരില്‍ മിച്ചല്‍(130) സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

രചിന്‍ രവീന്ദ്ര(75) ഒപ്പമെത്തിയതോടെ ഗംഭീരമായിട്ടാണ് ടീമിനെ അദ്ദേഹം നയിച്ചത്. മിച്ചല്‍ 127 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും 9 ബൗണ്ടറികളുടെയും സഹായത്തോടെയാണ് 130 റണ്‍സടിച്ചത്. രവീന്ദ്ര 87 പന്ത് നേരിട്ടപ്പോള്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചത്. ഇരുവരും മുന്നേറിയപ്പോള്‍ ഇന്ത്യ ഫീല്‍ഡിംഗില്‍ പിന്നില്‍ പോയിരുന്നു. രവീന്ദ്രയുടെ ക്യാച്ച്് ബുംറ കൈവിടുകയും ചെയ്തു.

എന്നാല്‍ രവീന്ദ്ര പോയ ശേഷം മറ്റാരെയും മികവിലേക്ക് ഉയരാന്‍ ഇന്ത്യ അനുവദിച്ചില്ല. ടോം ലാഥം(5) ഗ്ലെന്‍ ഫിലിപ്പ്‌സ്(23) മാര്‍ക്ക് ചാപ്പ്മാന്‍(6) മിച്ചല്‍ സാന്റ്‌നര്‍(1) മാറ്റ് ഹെന്റി(0) എന്നിവരെ എല്ലാം വേഗത്തില്‍ തന്നെ ഇന്ത്യ മടങ്ങി. അതിവേഗമാണ് കിവീസിന് വിക്കറ്റുകള്‍ നഷ്ടമായത്. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷമി ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നു. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റും, ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുമെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+