8 കളി ജയിച്ചിട്ടും കാര്യമില്ല, സെമിയില്‍ ഇന്ത്യ തോല്‍ക്കും, അവരോട് മുട്ടിടിക്കുമെന്ന് മിസ്ബ
ഇന്ത്യന്‍ ടീമിന്റെ വിജയക്കുതിപ്പ് മികച്ചതാണെങ്കിലും അവര്‍ക്ക് വലിയ തിരിച്ചടി നോക്കൗട്ടില്‍ സംഭവിക്കുമെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയെ അട്ടിമറിക്കാനുള്ള സാധ്യത മറ്റ് ടീമുകള്‍ക്കുണ്ട്. നിലവില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇസെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. എട്ട് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. സെമിയില്‍ ഇതുവരെ ദക്ഷിണാഫ്രിക്ക മാത്രമാണ് സ്ഥാനം ഉറപ്പിച്ചത്.
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഒരു ഗുണം ഇന്ത്യക്ക് ലോകകപ്പില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കഴിയാന്‍ പോവുകയാണ്. ഇനി നോക്കൗട്ട് മത്സരങ്ങളാണ്. അതുകൊണ്ട് തന്നെ എല്ലാം മാറി മറിയാമെന്നും മിസ്ബ മുന്നറിയിപ്പ് നല്‍കുന്നു. രോഹിത് ശര്‍മയിലും അദ്ദേഹത്തിന്റെ ടീമിലും പ്രതീക്ഷാ ഭാരം ഇനിയും കൂടും. ഇത് ഗ്രൂപ്പ് ഘട്ടമാണ്. അവിടെ ഇന്ത്യ നന്നായി കളിച്ചിട്ടുണ്ട്. എന്നാല്‍ സെമി ഫൈനല്‍ അങ്ങനെയല്ല. ഏതൊരു ടീമും ഏ റ്റവും നന്നായി കളിക്കുന്നത് അവിടെയായിരിക്കും.

അങ്ങനെയുള്ളവരാണ് ഫേവറിറ്റുകളാവുക. കാരണം സമ്മര്‍ദം ഏറ്റവും അധികം നോക്കൗട്ട് മത്സരങ്ങളിലായിരിക്കുമെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു. പാകിസ്താനിലെ ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു മിസ്ബയുടെ പ്രതികരണം. ഒരു ടീം ഇന്ത്യയെ ഒന്നോ രണ്ടോ ഓവര്‍ സമ്മര്‍ദത്തിലാക്കിയാല്‍, അതോടെ തീര്‍ന്നു. കാരണം ഒരുപാട് നഷ്ടപ്പെടാന്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ട് ഇന്ത്യയെ തകര്‍ക്കാന്‍ മറ്റ് ടീമുകള്‍ക്കെല്ലാം ഒരു അവസരമുണ്ടെന്നും മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.
അതേസമയം മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ആയിരുന്ന ഷോയിബ് മാലിക്കും മിസ്ബ പറഞ്ഞതിനോട് യോജിച്ചു. പക്ഷേ ഇന്ത്യയെ വെള്ളം കുടിപ്പിക്കുക ഏത് ടീമായിരിക്കുമെന്നും മാലിക് വെളിപ്പെടുത്തി. ഓസ്‌ട്രേലിയ ഇന്ത്യയെ ശശരിക്കും ബുദ്ധിമുട്ടിക്കും. അവര്‍ ഇന്ത്യയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളവരാണെന്നും മാലിക് പറഞ്ഞു. ഇതിനോട് താനും യോജിക്കുന്നുവെന്നും മിസ്ബ പറഞ്ഞു.
മറ്റൊരു മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് വിരാട് കോലിയെയാണ് ടിവി ഷോയില്‍ വിമര്‍ശിച്ചു. വളരെ സ്വാര്‍ത്ഥമായ പ്രകടനമാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാഴ്ച്ചവെച്ചതെന്ന് ഹഫീസ് പറഞ്ഞു. ഇതേ കളി രോഹിത് ശര്‍മയ്ക്കും കാഴ്ച്ചവെക്കാമായിരുന്നു. എന്നാല്‍ രോഹിത് ടീമിനാണ് പ്രാധാന്യം നല്‍കിയതെന്നും ഹഫീസ് പറഞ്ഞു.
ടീമിന് മുകളിലാണ് കോലി സ്വന്തം പ്രകടനത്തെ കാണുന്നത്. അതൊരു സ്വാര്‍ത്ഥതയാണ്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ്. അങ്ങനെയൊരു കാര്യം കോലിയില്‍ നിന്നുണ്ടാവുന്നത്. 49ാം ഓവറില്‍ സിംഗിള്‍ എടുത്താണ് കോലി സ്വന്തം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടെ ടീമിന് വേണ്ടി അദ്ദേഹം കളിച്ചതായി തോന്നിയില്ല. രോഹിത് പക്ഷേ ടീമിന് വേണ്ടിയാണ് കളിച്ചത്. ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം വിക്കറ്റ് കളയാനും രോഹിത്തിന് പ്രശ്‌നമില്ല. രോഹിത്തിനും കോലി കളിച്ചത് പോലെ കളിക്കാമായിരുന്നു.
എന്നാല്‍ അദ്ദേഹം അത് കളിച്ചില്ല. അതിന് ക്രെഡിറ്റ് രോഹിത്തിന് നല്‍കണം. ആദ്യത്തെ ആറോവറില്‍ രോഹിത് ബാറ്റ് ചെയ്തത് നോക്കൂ. ദക്ഷിണാഫ്രിക്കയെ ശരിക്കും വിറപ്പിച്ച് കളഞ്ഞു. ആക്രമിച്ച് കളിക്കുക ബുദ്ധിമുട്ടാവുക തിരിച്ചറിഞ്ഞാണ് തുടക്കത്തിലേ രോഹിത് കളിച്ചത്. കോലി പക്ഷേ മനോഹരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ വേഗത്തില്‍ റണ്‍സെടുക്കാന്‍ കോലി ശ്രമിച്ചില്ല. സിംഗിളുകളല്ല ബൗണ്ടറികളായിരുന്നു വേണ്ടിയിരുന്നതെന്നും ഹഫീസ് പറഞ്ഞു.












Click it and Unblock the Notifications