സെമിയില്‍ പാകിസ്താന്‍ ഇന്ത്യയോട് കളിക്കാനോ? വെറുതെ മുട്ടാന്‍ വരേണ്ട, അടിച്ച് പഞ്ചറാക്കുമെന്ന് കൈഫ്
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ സെമി പ്രതീക്ഷ സജീവമാക്കി പാകിസ്താന്‍. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ പാകിസ്താന് സെമിയില്‍ ഇന്ത്യയെ നേരിടാനുള്ള സാധ്യതകള്‍ ശക്തമാണ്. എന്നാല്‍ പാകിസ്താന് മുന്നറിയിപ്പുമായി വരികയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
സെമി ഫൈനലില്‍ പാകിസ്താന്‍ ചിലപ്പോള്‍ എത്തിയേക്കും. എന്നാല്‍ സെമിയില്‍ ഏകപക്ഷീയമായി മത്സരം മാറും. പാകിസ്താന്‍ തകര്‍ന്ന് തരിപ്പണാകും. വെറുതെ കളിക്കാന്‍ നില്‍ക്കേണ്ട എന്ന മുന്നറിയിപ്പാണ് കൈഫ് നല്‍കിയിരിക്കുന്നത്. നേരത്തെ ന്യൂസിലന്‍ഡിനെ അടക്കം പരാജയപ്പെടുത്തി സെമി സാധ്യത ശക്തമാക്കിയിരിക്കുകയാണ് പാകിസ്താന്‍.

പാകിസ്താന്‍ എങ്ങനെയെങ്കിലും സെമിയില്‍ കടന്നേക്കും. അതിനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പാകിസ്താന്‍ ഇന്ത്യയെ സെമിയില്‍ നേരിടും. പക്ഷേ അതുകൊണ്ട് കാര്യമില്ല. പാകിസ്താന്‍ അങ്ങനെ ഒരു മത്സരത്തിന് എത്തിയാല്‍ തരിപ്പണമാകും. തീര്‍ച്ചയായും ഏകപക്ഷീയമായ മത്സരമായിരിക്കും അത്. ലോകകപ്പിന്റെ ചരിത്രം തന്നെ എടുത്താല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. എട്ട് മത്സരങ്ങള്‍ ഇതുവരെ ഇന്ത്യ ജയിച്ചിട്ടുണ്ട്.
ഇതുവരെ ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടില്ല. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യ പാകിസ്താനെ എളുപ്പത്തില്‍ പരാജയപ്പെടുത്തും. ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം അവര്‍ നേടണം. നെറ്റ് റണ്‍റേറ്റ് അവര്‍ക്കൊരു പ്രശ്‌നമായി മാറും. വമ്പന്‍ വിജയത്തോടെ അവര്‍ സെമിയില്‍ കടക്കുമെന്നും കൈഫ് പറഞ്ഞു.
അതേസമയം അഫ്ഗാന്റെ തോല്‍വിയോടെ പാകിസ്താന്റെ സാധ്യത ശക്തമായിരിക്കുകയാണ്. ഇനിയൊരു മത്സരം മാത്രമാണ് അവര്‍ക്ക് ബാക്കിയുള്ളത്. അതാണെങ്കില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരമാണ്. ദക്ഷിണാഫ്രിക്കയെ അവര്‍ പരാജയപ്പെടുത്തിയാല്‍ പോയിന്റാവും. ഇതേ പോയിന്റില്‍ ന്യൂസിലന്‍ഡിനും പാകിസ്താനും എത്താം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാന്‍ പിന്നിലാണ്.
അഫ്ഗാന്‍ വിജയിച്ചാല്‍ മാത്രം പോര, പകരം ന്യൂസിലന്‍ഡും പാകിസ്താനും വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങണം. ന്യൂസിലന്‍ഡ് ശ്രീലങ്കയോടും, പാകിസ്താന്‍ ഇംഗ്ലണ്ടിനോടും തോല്‍ക്കണം. ഒപ്പം ദക്ഷിണാഫ്രിക്കയെ വീഴ്ത്തുകയും ചെയ്്താല്‍ അഫ്ഗാന്‍ സെമിയില്‍പ്രവേശിക്കും. മൂന്ന് പേരും തോറ്റാല്‍ സെമിയിലെത്താന്‍ വലിയ പോരാട്ടം നടക്കും. മൂന്ന് പേര്‍ക്കും നെഗറ്റീവ് റണ്‍റേറ്റാണ്.
ന്യൂസിലന്‍ഡിന് പ്രതിസന്ധി മുന്നിലുണ്ട്. ബെംഗളൂരുവിലാണ് അവരുടെ മത്സരം. മഴ പെയ്യാനുള്ള സാധ്യത മുന്നിലുണ്ട്. മത്സരം ഒഴിവാക്കിയാല്‍ കിവീസിന്റെ കാര്യം പ്രതിസന്ധിയിലാവും. അഫ്ഗാനിസ്ഥാനും, പാകിസ്താനും പരാജയപ്പെട്ടാല്‍ മാത്രമേ കിവീസിന് സെമി ഈ സാഹചര്യത്തില്‍ ഉറപ്പിക്കാനാവൂ. കാരണം നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് പ്ലസിലാണ്. മത്സരം ഒഴിവാക്കിയാല്‍ 9 പോയിന്റേ അവര്‍ക്കുണ്ടാവൂ.
മൂന്ന് ടീമുകളും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്താലും ന്യൂസിലന്‍ഡിന് നേട്ടമാണ്. കിവീസിനാണ് റണ്‍റേറ്റ് കൂടുതലുള്ളത്. ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ കിവീസിനുള്ള സാധ്യത വര്‍ധിപ്പിക്കും. പാകിസ്താന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രം. പക്ഷേ അഫ്ഗാന്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് ഇംഗ്ലണ്ടിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടി വരും.












Click it and Unblock the Notifications