Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്ത് സ്വന്തമാക്കിയ ഗോള്‍ഡന്‍ ടിക്കറ്റ് എന്താണ്? ലോകകപ്പില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭിക്കും

ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ എല്ലാം തരംഗമായിരിക്കുന്നത് ഗോള്‍ഡന്‍ ടിക്കറ്റുകളാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ താരം രജനീകാന്തിന് ഈ ടിക്കറ്റ് ലഭിച്ചതോടെയാണ് ചര്‍ച്ചയായത്. വളരെയധികം പ്രത്യേകതകള്‍ ഉണ്ട് ലോകകപ്പിന്റെ ഈ പ്രത്യേക ടിക്കറ്റുകള്‍ക്ക്. ഇന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് ബിസിസിഐയാണ് ഗോള്‍ഡന്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.

ലോകകപ്പ് ക്രിക്കറ്റിനെ ആഘോഷമാക്കി മാറ്റാന്‍ കൂടിയാണ് ഐസിസിയും ബിസിസിഐയും ഒരുങ്ങുന്നത്. അമിതാഭ് ബച്ചനും ഗോള്‍ഡന്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. കായിക മേഖലയില്‍ നിന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഗോള്‍ഡന്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.ഗോള്‍ഡന്‍ ടിക്കറ്റ്, ഗോള്‍ഡന്‍ ടിക്കറ്റ് ഫോര്‍ ഇന്ത്യ ഐക്കോണ്‍സ് എന്ന പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്. ബിസിസിഐയാണ് ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ഇക്കാര്യം ആരംഭിച്ചത്.

rajinikanth-golden-ticket

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമേറ്റാനാണ് ഇത്തരമൊരു പദ്ധതി ബിസിസിഐ ആരംഭിച്ചത്. സ്റ്റേഡിയത്തില്‍ നിന്ന് നിന്ന് ലോകകപ്പ് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങള്‍ കാണാനും പ്രമുഖര്‍ക്ക് അവസരം ലഭിക്കും. ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കാന്‍ കൂടിയാണ് ഇത്തരമൊരു പദ്ധതി ബിസിസിഐ ആരംഭിച്ചത്. അതിന്റെ ഭാഗമായിട്ടാണ് ഇതിഹാസങ്ങള്‍ക്ക് ടിക്കറ്റ് കൈമാറിയത്. രജനീകാന്തിനെ പോലുള്ളവര്‍ വരുന്നതോടെ കൂടുതല്‍ പേരുടെ ഒഴുക്കും സ്റ്റേഡിയത്തിലേക്ക് ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് സംഘടന കരുതുന്നത്.

കായിക മേഖലയില്‍ നിന്ന് മാത്രമല്ല എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രമുഖരെ ലോകകപ്പ് വേദികളിലേക്ക് ക്ഷണിക്കുന്നുണ്ട്. അമിതാഭ് ബച്ചനില്‍ നിന്നാണ് ഇത് ആരംഭിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും, രജനീകാന്തിനും തുടര്‍ന്ന് ടിക്കറ്റുകള്‍ ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയവരെന്ന നിലയിലാണ് ടിക്കറ്റ് സമ്മാനിച്ചത്. ബിസിസിഐയുടെ ഈ ചുവടുവെപ്പിനെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ അഭിനന്ദിച്ചിരുന്നു.

ചില താരങ്ങളുടെ പേരുകളും ഗോള്‍ഡന്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍മാരായ കപില്‍ ദേവ്, എംഎസ് ധോണി എന്നിവരുടെ പേരുകളും ഗവാസ്‌കര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, ഒളിംപിക് ഗോള്‍ഡ് മെഡല്‍ താരം നീരജ് ചോപ്ര, ടേബില്‍ ടെന്നീസ് ഇതിഹാസം ശരത് കമാല്‍, ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ, എന്നിവരുടെ പേരുകളും ഗവാസ്‌കര്‍ നിര്‍ദേശിച്ചതില്‍ വരും.

ഈ ടിക്കറ്റില്‍ എഴുതിയിരിക്കുന്നത് ബിസിസിഐയുടെ അതിഥിയെന്നാണ്. സ്റ്റേഡിയത്തില്‍ വിഐപി പരിചരണവും ഗോള്‍ഡന്‍ ടിക്കറ്റുകാര്‍ക്ക് ലഭിക്കും. നേരത്തെ ലോകകപ്പ് ടിക്കറ്റിന്റെ ബുക്കിംഗില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇത് ആരാധകര്‍ ബിസിസിഐക്കെതിരെ രംഗത്ത് വരാന്‍ കാരണമായിരുന്നു. ലോകകപ്പിന്റെ ഗാനത്തിനും വിമര്‍ശനമാണ് നേരിട്ടത്. ഇതെല്ലാം മറികടന്ന് ലോകകപ്പ് ഉത്സവമാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+