Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കോടി സ്വപ്‌നം തകര്‍ന്നു, ഹെഡിന്റെ മിന്നലടിയില്‍ ഇന്ത്യ വീണു, ഓസീസിന് ആറാം കിരീടം

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യയുടെ വമ്പന്‍ നിരയെ വീഴ്ത്തി ഓസ്‌ട്രേലിയക്ക് ആറാം ലോകകപ്പ് കിരീടം. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് നേടുന്ന ആദ്യ കിരീടമാണിത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ(137) സെഞ്ച്വറിയാണ് ഓസീസിന് ആറ് വിക്കറ്റിന്റെ വമ്പന്‍ ജയം സമ്മാനിച്ചത്. ഇന്ത്യ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസമായിരുന്നു ഓസീസിന്റെ ബാറ്റിംഗ്.

241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീണ് ചെറിയ രീതിയില്‍ സമ്മര്‍ദത്തിലായെങ്കിലും അതിനെയെല്ലാം മറികടന്നാണ് അവര്‍ വിജയം നേടിയത്. ഡേവിഡ് വാര്‍ണര്‍(7) മിച്ചല്‍ മാര്‍ഷ്(15) സ്റ്റീവന്‍ സ്മിത്ത്(15) എന്നിവരാണ് വേഗത്തില്‍ പുറത്തായത്. മാര്‍നസ് ലബുഷെയിന്‍(58) കൂട്ടിനെത്തിയതോടെ ഹെഡ് തകര്‍ത്തടിച്ച് വിജയം നേടുകയായിരുന്നു.

india-vs-australia

ഹെഡിന്റെ മനോഹരമായ ഇന്നിംഗ്‌സില്‍ 15 ബൗണ്ടറികളും നാല് സിക്‌സറുകളുമുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യമൊന്നും പിച്ചില്‍ നിന്ന് ലഭിച്ചില്ല. ലബുഷെയിന്‍ 110 പന്തില്‍ നിന്ന് നാല് ബൗണ്ടറിയുടെ സഹായത്തോടെയാണ് 58 റണ്‍സ് അടിച്ചത്. ഇന്ത്യയുടെ സ്ലോ ബോളുകള്‍ ഒന്നും മത്സരത്തില്‍ ഫലം ചെയ്തില്ല. എന്തുകൊണ്ട് ലോകകപ്പില്‍ മികവുറ്റരാകുന്നു എന്ന് തെളിയിച്ചായിരുന്നു ഓസീസ് ഇന്ത്യയെ നിഷ്പ്രഭമാക്കിയത്.

നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തീരുമാനം തെറ്റിപ്പോയെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ കമ്മിന്‍സില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. രോഹിത് ശര്‍മ(47) പതിവുപോലെ വെടിക്കെട്ട് ആരംഭിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്‍(4) ഇത്തവണ വേഗത്തില്‍ മടങ്ങി. അതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. പിന്നീട് വിരാട് കോലി(54) രോഹിത് സഖ്യം ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.

ഇരുവരും ക്രീസിലുള്ളപ്പോള്‍ വരെ ഇന്ത്യക്ക് കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. 31 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയ രോഹിത് മികച്ച ഇന്നിംഗ്‌സാണ് വേഗം കുറഞ്ഞ പിച്ചില്‍ കാഴ്ച്ചവെച്ചത്. എന്നാല്‍ അനാവശ്യ ഷോട്ടിന് കളിച്ച് രോഹിത് പുറത്തായത് ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിച്ചത്. രോഹിത് പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യര്‍(4) വേഗം പുറത്തായി. കെഎല്‍ രാഹുല്‍(66) കോലി സഖ്യമാണ് പിന്നീട് കളി മുന്നോട്ട് നയിച്ചത്.

എന്നാല്‍ റണ്‍സ് വളരെ മെല്ലെയാണ് വന്നത്. രാഹുല്‍ 107 പന്തുകളാണ് കളിച്ചത്. കോലിയുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയുണ്ടായിരുന്നു. രാഹുല്‍ ഒരു ബൗണ്ടറി മാത്രമാണ് അടിച്ചത്. വളരെ സമര്‍ഥമായ സ്ലോ ബോളുകള്‍ കൊണ്ട് ഇന്ത്യയെ കുരുക്കുകയായിരുന്നു ഓസീസ്. രവീന്ദ്ര ജഡേജ(9) സൂര്യകുമാര്‍ യാദവ്918) എന്നിവരും പരാജയപ്പെട്ടു. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാമ്പ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+