Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത നിറവേറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് സൗദി അറേബ്യ

2020 ൽ സൗദി അറേബ്യ ഇന്ത്യയിൽ 2.81 ബില്യൺ ഡോളർ നിക്ഷേപം നടത്തി

ന്യൂഡൽഹി: ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത നിറവേറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദ്യ അറേബ്യയുടെ പ്രസ്താവനയെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യൻ വിപണി നോക്കി കാണുന്നത്. എണ്ണവില കുതിച്ചുയരുന്നതിൽ ആഗോള ഉൽ‌പാദന വെട്ടിക്കുറവ് ലഘൂകരിക്കുന്നതിന് രാജ്യം പിൻ‌മാറിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് തീരുമാനം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

saudi arabia

2020 ൽ സൗദി അറേബ്യ ഇന്ത്യയിൽ 2.81 ബില്യൺ ഡോളർ നിക്ഷേപം നടത്തിയെന്നെന്നും പെട്രോളിയം, പുനരുപയോഗ ഊർജ്ജം, ഐടി, തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിൽ കൂടുതൽ ഊർജ്ജം ചെലുത്തുന്നുണ്ടെന്നും സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതി പറഞ്ഞു.

Recommended Video

cmsvideo
    WHO names COVID-19 variants first found in India as 'Kappa' and 'Delta'

    "എണ്ണ, പെട്രോളിയം ഉൽ‌പന്നങ്ങളിൽ നിന്ന് ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം വളരെ നന്നായി നടക്കുന്നുണ്ട്. സൗദി രാജകുമാരനും ഊർജ്ജ മന്ത്രിയുമായ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും തമ്മിൽ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയത്തിനിടെ ഇത് കൂടുതൽ ശക്തിപ്പെടുത്തി." സൗദി അംബാസഡർ പറഞ്ഞു.

    അതേസമയം ജനങ്ങളെ പൊറുതിമുട്ടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 90 രൂപ കടന്നു. രാജ്യത്തെ ജനങ്ങള്‍ ഈ കൊവിഡ് ദുരിത കാലത്ത് കൂടി കടന്നു പോകുമ്പോഴാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി.

    ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+