കൊറോണ വൈറസ് ചോർന്നത് വുഹാനിലെ ലാബിൽ നിന്ന് തന്നെ; കൂടുതൽ അന്വേഷണം വേണമെന്ന് യുഎസ് റിപ്പോർട്ട്
ചൈനീസ് നഗരമായ വുഹാനിലെ ലാബിൽ നിന്നുമാണ് വൈറസ് ചോർന്നതെന്ന വാദമാണ് തുടക്കം മുതൽ ഉയർന്നു കേൾക്കുന്നത്
ന്യൂഡൽഹി: ലോകത്തെയാകെ തന്നെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് വ്യാപനത്തിന് ഉത്ഭവം തേടിയുള്ള പഠനത്തിലും അന്വേഷണത്തിലുമാണ് ഒരു വലിയ വിഭാഗം ശാസ്ത്രജ്ഞർ. ചൈനീസ് നഗരമായ വുഹാനിലെ ലാബിൽ നിന്നുമാണ് വൈറസ് ചോർന്നതെന്ന വാദമാണ് തുടക്കം മുതൽ ഉയർന്നു കേൾക്കുന്നത്. ഇത് ശരിവെക്കുകയാണ് കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ പഠനം.
കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ വർഷം മെയ് മാസത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ വിശദ വിവാരങ്ങൾ ഇപ്പോൾ മാത്രമാണ് പുറത്തു വന്നത്. ചൈനീസ് ലാബിൽ നിന്ന് വൈറസ് ചോർന്നുവെന്ന സിദ്ധാന്തം വിശ്വസനീയമാണെന്നും കൂടുതൽ അന്വേഷണം വേണമെന്ന് പഠനം നിർദേശിക്കുന്നതായും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് ഭരണകൂടത്തിന്റെ അവസാന മാസങ്ങളിൽ പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത് പരാമർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ലോവിൻസ് ലിവർമോറിന്റെ വിലയിരുത്തൽ COVID-19 വൈറസിന്റെ ജീനോമിക് വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജേണൽ പറഞ്ഞു. എന്നാൽ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ലോറൻസ് ലിവർമോർ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. വൈറസിന്റെ ഉത്ഭവത്തിന് ഉത്തരം കണ്ടെത്താൻ അധികാരത്തിലെത്തിയ ഉടനെ തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയാറാകണമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി ആവശ്യപ്പെടുകയും ചെയ്തു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.












Click it and Unblock the Notifications