കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസിന്റെ വിജയഭാരം ചുമന്ന് നന്ദന്‍...2

  • By Staff
Google Oneindia Malayalam News

ചൈന കൂടി സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യയേക്കാള്‍ മുന്നിലെത്താന്‍ ശ്രമിക്കുകയാണ്. ഈ ഘട്ടത്തില്‍ നമ്മുടെ നേട്ടം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യണം?

ഇപ്പോഴത്തെ നേട്ടങ്ങളിലേക്ക് ഇന്ത്യ എത്തിയത് ഇന്ത്യയിലെ കമ്പനികള്‍ പുലര്‍ത്തിയ വേഗത, ഭാവന, കഠിനാധ്വാനം എന്നീ മേന്മകളിലൂടെയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, കടുത്ത മത്സരമുള്ള ഈ മേഖലയില്‍ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയിലെ കമ്പനികള്‍ ഇതേ മേന്മകള്‍ ഭാവിയിലും നിലനിര്‍ത്തണം. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ ഗുണമേന്മ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇവയുപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുകയേ വേണ്ടൂ.

കസ്റമര്‍ റിലേഷന്‍ഷിപ്പ്, മറ്റ് സേവനശൃംഖലകള്‍ എന്നീ രംഗത്ത് ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്ക് മുന്നേറാന്‍ കഴിയും. മൂല്യവര്‍ധിത സേവനങ്ങളുടെ മേഖലയില്‍ ഇന്ത്യയ്ക്ക് മുന്‍നിരസ്ഥാനം നിലനിര്‍ത്താന്‍ ഇത് വഴി സാധിക്കും.

Nandan Nilekaniചൈനയിലെ വിപണിയും ചൈനയിലെ അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ മടിച്ചുകൂടാ. ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികളെ ചൈനയിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ചൈനയിലെ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കാട്ടുന്നു.

സോഫ്റ്റ്വെയര്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്കുന്നുണ്ടോ?

തൊഴില്‍ നിയമങ്ങളില്‍ ഈയിടെ സര്‍ക്കാര്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തി. സ്ത്രീകള്‍ക്ക് രാത്രിയിലും ജോലിചെയ്യാന്‍ സാധിക്കുന്നതുള്‍പ്പെടെയുള്ള അനുകൂല ചില മാറ്റങ്ങള്‍ തൊഴില്‍നിയമത്തില്‍ സര്‍ക്കാര്‍ വരുത്തി. ഇന്റര്‍നെറ്റിന്റെ കണക്ടിവിറ്റിയുടെ കാര്യത്തിലും ബാന്റ്വിഡ്ത്തിന്റെ കാര്യത്തിലും വിഎസ്എന്‍എല്ലും സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യയും കമ്പനികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്കി. ഇത് മൂലം ഇന്ത്യക്ക് പുറത്തും ബിപിഒ സേവനങ്ങള്‍ക്കായി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു.

ഇന്‍ഫോസിസ് സിഇഒ, പ്രസിഡന്റ്, എംഡി... ഈ മൂന്ന് ഉത്തരവാദിത്വങ്ങളും ഒരു പോലെ നിര്‍വഹിക്കുമ്പോള്‍ എന്ത് തോന്നുന്നു?

എന്റെ ജോലിയുടെ കാര്യത്തില്‍ ഞാന്‍ വളരെ അമിതാവേശമുള്ളയാളാണ്. ഇപ്പോഴത്തെ ബിസിനസ്സ് സാഹചര്യം ആഗോള തലത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ഇപ്പോള്‍ ധാരാളം തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഭാവിയുടെ കാര്യത്തില്‍ ഒട്ടേറെ പ്രതീക്ഷകളുണ്ട്. എല്ലാ അവസരങ്ങളും മുതലാക്കാന്‍ തയ്യാറായിരിക്കുകയാണ് ഇന്‍ഫോസിസ്.

ഫനീഷ് മൂര്‍ത്തി സംഭവത്തില്‍ ഇന്‍ഫോസിസിന് ചീത്തപ്പേരുണ്ടായി. ഇക്കണോമിക്സ് ടൈംസിലും മറ്റും വന്ന ലേഖനങ്ങള്‍...

ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു.

തൊഴിലാളികളെ ലേ-ഓഫ് ചെയ്യുന്ന കാര്യത്തില്‍ ഇന്‍ഫോസിസിന് എന്തെങ്കിലും നയങ്ങളുണ്ടോ?

ഞങ്ങള്‍ ഒരു തൊഴിലാളിയെയും പിരിച്ചുവിട്ടിട്ടില്ല.

എത്ര തൊഴിലവസരങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കും?

അടുത്ത ആറുമാസത്തിനുള്ളില്‍ 1,000 പേരെക്കൂടി ഇന്‍ഫോസിസ് നിയമിക്കും.

ഇന്‍ഫോസിസിനെപ്പോലുള്ള വന്‍കിട കമ്പനികള്‍ക്ക് സ്റാമ്പ് ഡ്യൂട്ടിഇളവ് നല്കുന്നത് ശരിയാണോ?

വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനം ധാരാളം സൗജന്യങ്ങള്‍ നല്കുന്നുണ്ട്. സ്റാമ്പ് ഡ്യൂട്ടി ഇളവ് ഇതിലൊന്നുമാത്രമാണ്. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ നല്കാന്‍ ഞങ്ങളുടെ നിക്ഷേപത്തോത് കുറച്ചേ മതിയാവൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X