'പെയ്ഡ് സർവ്വേ നടത്തി ജയിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ ലീഗ് ശ്രമം; പൊന്നാനി മാറി ചിന്തിക്കും'
മുസ്ലീം ലീഗ് പെയ്ഡ് സർവ്വെ നടത്തി പൊന്നാനിയിൽ ജയിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎസ് ഹംസ. അടിത്തട്ടിലുള്ള ഇളക്കം തിരിച്ചറിയാതെയാണ് യുഡിഎഫ് ജയിക്കുമെന്ന തരത്തിലുള്ള സർവ്വേകൾ വരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ പാഴായിപ്പോയ പരീക്ഷണങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പൊന്നാനി രാഷ്ട്രീയമായി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

പൊന്നാനിയെ പൊന്നാപുരം കോട്ടയായാണ് മുസ്ലിം ലീഗ് വിശേഷിപ്പിക്കാറുള്ളത്. പോളിംഗ് ബൂത്തിലേക്ക് ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ആത്മവിശ്വാസം എത്രമാത്രം?
പൊന്നാനി ലീഗിന്റെ പൊന്നാപുരം കോട്ടയാണെന്ന് വെറുതെ പറയുന്നതാണ്. ലീഗ് ഇവിടെ ജയിക്കുന്നത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ വരവിന്റെ കുത്തൊഴുക്കിൽ സംഭവിച്ച വിജയമാണ്. അതിന് മുൻപ് വെറും 25,000 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. അതിനും മുൻപത്തെ തിരഞ്ഞെടുപ്പിൽ മറ്റ് ചില ഘടകങ്ങൾ കൊണ്ടായിരുന്നു. ഇത്തവണ ഒരുപാട് അനുകൂല ഘടകങ്ങൾ ഉണ്ട്. ജയിച്ച് പോയ ലീഗ് എംപിമാർ സംഘപരിവാറിനെ പേടിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. അവർ സംഘപരിവാറിന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ ശ്രമിക്കുകയാണ്, സംഘപരിവാറിനെ വിമർശിക്കാൻ ഭയക്കുന്നു. എൻഐഎ ബില്ല് വോട്ടിനിട്ടപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്യാതിരുന്നു. മുത്തലാഖ് വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന് തലേന്ന് നാട്ടിലേക്ക് മടങ്ങി. യുഎപിഎ ചർച്ചയിൽ പങ്കെടുക്കാതിരുന്നു. ഇത്തരത്തിവ്‍ സംഘപരിവാറിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ് ചെയ്തത്. ഇവിടുത്തെ ജനങ്ങൾ ഇതൊക്കെ മനസിലാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ പാഴായിപ്പോയ പരീക്ഷണങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പൊന്നാനി രാഷ്ട്രീയമായി ചിന്തിക്കും.
പ്രചാരണം രണ്ടാംഘട്ടത്തിൽ എത്തിയിരിക്കെ പൊന്നാനിയിലെ അനുകൂല ഘടകങ്ങൾ എന്തെല്ലാം?
സംഘപരിവാറിനോട് നേർക്ക് നേർ നിന്ന് പോരാടാൻ മുസ്ലീം ലീഗിന് സാധിക്കുന്നില്ലെന്നത് തന്നെയാണ് പ്രധാനകാര്യം. വേണ്ടസമയത്ത് വേണ്ട രീതിയിൽ മുസ്ലീം ലീഗ് എംപിമാർക്ക് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആകുന്നില്ലെന്ന് ജനത്തിന് മനസിലായിട്ടുണ്ട്. ലീഗിന് വോട്ട് ചെയ്ത ആളുകൾ ഇത്തവണ മറിച്ച് ചിന്തിക്കുന്നുണ്ട്. പുതിയ തലമുറക്ക് ഒരു പ്രതീക്ഷയും ഇല്ല. ജയിപ്പിച്ച് വിട്ടാൽ ഇവർ നാട് നോക്കില്ല, വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകില്ല. ഇവരുടെ സമ്പാദ്യം പുതുക്കാൻ വേണ്ടിയുള്ള ഒരു മറ മാത്രമായി ഒരു പ്രസ്ഥാനത്തേയും സമുദായത്തേയും ഉപകരണമാക്കി കൊണ്ടുനടക്കുകയാണ്.
താങ്കൾക്ക് വേണ്ടി സമസ്തയിലെ ലീഗ് വിരുദ്ധർ രഹസ്യനീക്കങ്ങൾ നടത്തുന്നെന്ന പ്രചാരണങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സമസ്തയ്ക്ക് രാഷ്ട്രീയമില്ലല്ലോ. ഇതൊക്കെ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. അതേസമയം ലീഗിന് വോട്ട് ചെയ്തിരുന്ന പല ഘടകങ്ങളും അവരുടെ പോഷക സംഘടനകളും ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്നതാണ് പ്രത്യേകത. അതിൽ സമസ്ത ഉണ്ടാകാം വനിതാ ലീഗും എംഎസ്എഫുമൊക്കെ ഉണ്ടാകാം.
ചാനലുകളുടെ സർവേ ഫലങ്ങളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്നാണ് പ്രവചനം. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
പെയ്ഡ് സർവ്വെ നടത്തി ഞങ്ങൾ ജയിക്കുമെന്നൊരു പ്രതീതി സൃഷ്ടിക്കാൻ മുസ്ലീം ലീഗ് ശ്രമം നടത്തുന്നുണ്ട്. അതവരുടെ ഭീരുത്വമാണ്. അടിത്തട്ടിൽ വന്നാൽ പ്രചരണ ഉപാധികളിൽ എൽഡിഎഫ് ഏറെ മുന്നിലാണ്. രണ്ട് ഘട്ട പ്രചരണം പൂർത്തിയാക്കി. വീടുകയറി പ്രചരണം പൂർത്തിയാക്കിക്കഴിഞ്ഞു. അത്തരത്തിൽ ഞങ്ങൾ വളരെ അധികം മുൻപിലാണ്.
അടിത്തട്ടിലുള്ള ഇളക്കം തിരിച്ചറിയാതെ സർവ്വെ നടത്തുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവചനങ്ങളൊക്കെ നടത്തുന്നത്. ഇഷ്ടപ്പെട്ട അഞ്ഞൂറോ ആയിരമോ ആളുകളെ ഉണ്ടാക്കിയെടുക്കാൻ പണിയില്ലല്ലോ. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി-ജലീൽ പോര് നടക്കുമ്പോൾ സർവ്വേകൾ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നല്ലേ? അതുപോലെ മജീദ് സാഹിബ് മത്സരിച്ച് പരാജയപ്പെട്ടപ്പോഴും മറിച്ചായിരുന്നു സർവ്വേകൾ. അന്വേഷണാത്മക പത്രപ്രവർത്തനമൊന്നും നടക്കുന്നില്ലല്ലോ. അതുകൊണ്ട് ഇത്തരം സർവ്വേകളിൽ വിശ്വസിക്കുന്നില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications