'കേരളം ഞെട്ടുന്ന നേതാക്കൾ ബിജെപിയിലെത്തും; തൃശൂരിലെ കോൺഗ്രസ് പരാജയ റിപ്പോർട്ട് പുറത്തുവരില്ല'; പത്മജ വേണുഗോപാൽ
തൃശൂർ: മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്ന് ആവർത്തിച്ച് ബി ജെ പി നേതാവ് പത്മജ വേണുഗോപാൽ. ബി ജെ പിയുടെ പ്രവർത്തനങ്ങളെല്ലാം രഹസ്യമാണ്. കേരളം ഞെട്ടുന്ന തരത്തിൽ പ്രമുഖർ പാർട്ടിയിലേക്ക് വരും. ലോക്സഭ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി ജെ പിയുടെ സാധ്യത കൂടിയെന്നും പത്മജ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പത്മജയുടെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

എൻ ഡി എ വീണ്ടും അധികാരത്തിൽ എത്തിയാൽ താങ്കളെ ഗവർണറാക്കുമെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം ഉറപ്പേകിയതായി പ്രചാരണമുണ്ടായിരുന്നല്ലോ. ?
മാധ്യമങ്ങളിലൂടെ മാത്രമാണ് ഇത്തരം ചർച്ചകൾ കേട്ടത്. അല്ലാതെ എനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
ഛത്തീസ്ഗഢ് ഗവർണർ ആരോഗ്യപരമായ കാരണങ്ങളാൽ പദവി ഒഴിയാൻ നിൽക്കുകയാണ്. ഈ സ്ഥാനത്തേക്ക് താങ്കളെ പരിഗണിക്കുമോ. ബി ജെ പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ ?
ലഭിച്ചാൽ തന്നെ അത് ഞാൻ പുറത്ത് പറയില്ലല്ലോ. കൃത്യമായ സമയത്ത് ഞാൻ പറയും.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ താങ്കൾ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹമുണ്ടല്ലോ
എന്നോട് ആരും ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിച്ചിട്ടില്ല.
തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് താങ്കൾ കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുരളി ഇക്കാര്യം തള്ളി താങ്കളെ വ്യക്തിഹത്യ നടത്തി. പിന്നീട് എപ്പോഴെങ്കിലും ഇക്കാര്യം മുരളിയോട് സൂചിപ്പിച്ചിരുന്നോ?
ഇതൊന്നും രാഷ്ട്രീയ കാര്യങ്ങളല്ല. ചേട്ടനുമായി മിണ്ടുന്നുണ്ടോയെന്നതൊക്കെ വ്യക്തിപരമായ കാര്യമല്ലേ. രാഷ്ട്രീയം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് നേരിട്ട് ഇക്കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടിരിക്കുകയല്ലേ, പിന്നെ കൂടുതൽ ചോദിക്കേണ്ടതില്ലല്ലോ.
തൃശൂരിലെ പരാജയ കാരണങ്ങൾ സംബന്ധിച്ച കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് ഇതെന്നാണ് കരുതുന്നത്?
റിപ്പോർട്ട് പുറത്തുവരില്ലെന്നത് മനസിലായത് ടിഎൻ പ്രതാപന്റെ ഇന്നത്തെ പ്രസ്താവന കണ്ടപ്പോഴാണ് (തൃശ്ശൂരിലെ പരാജയം ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച മാത്രമല്ല സ്ഥാനാര്‍ഥിയുടെ വീഴ്ചകൂടി ചര്‍ച്ചചെയ്യണമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു). അത് എവിടെയെങ്കിലും ഉള്ളിൽ പോയിട്ടുണ്ടാകും. ഇനി അത് പുറത്തുവരുമെന്ന് കരുതുന്നും ഇല്ല. ഇവിടെ ചിലരുടെ കൈയ്യിലാണല്ലോ പാർട്ടി അധികാരം. അതുകൊണ്ട് സത്യസന്ധമായ റിപ്പോർട്ട് വരുമോയെന്നതൊന്നും അറിയില്ല.
തൃശൂർ ലീഡർ കെ കരുണാകരന്റെ മണ്ണാണ്. അവിടെയാണ് ബി ജെ പിക്കായി താങ്കൾ പ്രചാരണം നടത്തുകയും സഹോദരൻ തോൽക്കുകയും ചെയ്തത്. ലീഡറുടെ ആത്മാവ് താങ്കളോട് പൊറുക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്?
കോൺഗ്രസിൽ ആർക്കാണ് കോൺഗ്രസിനോട് സ്നേഹമുള്ളത്? എന്റെ അച്ഛൻ ഒരുപാട് സ്നേഹിച്ച മണ്ണാണിത്. അവിടെയല്ലേ കോൺഗ്രസുകാർ എന്നെ തോൽപ്പിച്ചത്. പിന്നെ അവർക്ക് എന്നെ ചോദ്യം ചെയ്യാൻ എന്താണ് അവകാശം.
വർഗീയതയുമായി ഒരിക്കലും സമരസപ്പെടാത്ത നേതാവായിരുന്നു കെ കരുണാകരൻ. പാർട്ടിയുടെ പദവികളും ആനുകൂല്യങ്ങളും ആസ്വദിച്ചശേഷമാണ് താങ്കൾ ബിജെപിയുമായി കൈകോർത്തതെന്ന വിമർശനത്തെ എങ്ങനെ വിലയിരുത്തുന്നു?
വിമർശനങ്ങൾ പറയുന്നവർക്ക് എന്ത് വേണമെങ്കിലും പറയാം. അതിനൊന്നും മറുപടിയില്ല. കോൺഗ്രസുകാരെ ഞാൻ അത്രമാത്രം വെറുത്തിട്ടാണ് അവിടെ നിന്ന് ഇറങ്ങി പോന്നത്. അവർ എന്നെ അത്രമാത്രം ഉപദ്രവിച്ചിട്ടുണ്ട്. അത് അവിടുത്തെ പല കോൺഗ്രസുകാരും രഹസ്യമായി പറയുന്നുമുണ്ട്. പല കോൺഗ്രസുകാരും എന്നെ വിളിച്ചിട്ടുണ്ട്. അവർക്ക് പലതും എന്നോട് പറയാനുണ്ട്.
ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും എന്നാണ് തിരഞ്ഞെടുപ്പിന മുമ്പ് താങ്കൾ പറഞ്ഞത്. ഈ അഭിപ്രായം ഇപ്പോഴുമുണ്ടോ. എന്താണ് സാധ്യത?
ഇപ്പോൾ സാധ്യത കൂടിയിട്ടേ ഉള്ളൂ. കേരളം ഞെട്ടുന്ന തരത്തിൽ നേതാക്കൾ വന്നേക്കാം.സമയത്തിന്റെ കാര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ പല മാറ്റങ്ങളും ഉണ്ടാകും. വെപ്രാളമെടുത്തിട്ട് കാര്യമില്ല, കാര്യങ്ങൾ സമയമെടുത്തേ നടക്കൂ.
പെണ്ണായാൽ കോൺഗ്രസിൽ തീർന്നു എന്നാണ് താങ്കൾ പറഞ്ഞത്. ബി ജെ പിയിൽ വേണ്ടത്ര പരിഗണന താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ?
ബി ജെ പിയിൽ ഞാൻ സന്തോൽഷവതിയാണ്. എനിക്ക് ലഭിക്കേണ്ട സ്നേഹവും ബഹുമനാവുമൊക്കെ ബിജെപിയിൽ ലഭിക്കുന്നുണ്ട്. ഞാൻ ബി ജെ പിയിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ എത്തിയിട്ട് മൂന്ന് മാസമല്ലേ ആയിട്ടുള്ളൂ. ചോദിക്കേണ്ട സമയം ആകുമ്പോൾ ചോദിക്കും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷയായി ശോഭ സുരേന്ദ്രനെ ഒരുകൂട്ടം നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. ശക്തയായ നേതാവും വനിതയുമെന്ന നിലയിൽ അവരെ പരിഗണിക്കേണ്ടതല്ലേ?
ശക്തനായ നേതാവിനെ അവർ കൊണ്ടുവരും. ഇക്കാര്യത്തിലൊന്നും അഭിപ്രായം പറയാനുള്ള സമയം ആയിട്ടില്ല. ഒരു വർഷമെങ്കിലും കഴിയട്ടെ. എന്നിട്ട് പ്രതികരിക്കാം. തീരുമാനം എടുക്കാൻ കഴിവുള്ള പാർട്ടിയാണ് ബി ജെ പി. അവർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് സാദ്ധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?
ഇവിടെ ബി ജെ പിക്ക് ഒരു എംപിയെ ലഭിക്കുമെന്ന് നമ്മൾ കരുതിയോ? സംസ്ഥാനത്ത് ബി ജെ പി ഇത്രമാത്രം മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചോ?. ജനങ്ങൾക്ക് ബി ജെ പിയോട് വിരോധമില്ലെന്ന് മനസിലായില്ലേ. കുറച്ച് കാത്തിരിക്കണം എന്നേ ഉള്ളൂ. ബി ജെ പിയുടെ പ്രവർത്തനങ്ങളെല്ലാം രഹസ്യമായിട്ടാണ്. അല്ലാതെ എന്തെങ്കിലും പരസ്യമായി പറഞ്ഞ് നാണംകെട്ട് പോകുന്ന പരിപാടി ഇല്ല.
തൃശൂരിലെ വിജയത്തിൽ ബി ജെ പി ജില്ലാ അധ്യക്ഷനെ അനുമോദിക്കുന്നൊരാളാണ് ഞാൻ. അദ്ദേഹം മിണ്ടാതിരുന്ന് കാര്യം ഒപ്പിച്ചയാളാണ്. സുരേഷ് ഗോപിക്കൊപ്പം തന്നെ ജില്ലാ അധ്യക്ഷനും ഒരുമിച്ച് പ്രവർത്തിച്ചത് കൊണ്ടാണ് വിജയം സാധ്യമായത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾ എത്രത്തോളമാണ്?
മികച്ച സ്ഥാനാർത്ഥികൾ അവിടെ വരണം. ജനങ്ങളുമായി ബന്ധമുള്ള നേതാക്കൾ മത്സരിക്കണം.കോൺ്രഗ്രസ് അവരുടെ രീതി മാറ്റണം. എവിടെ നിന്നെങ്കിലും ആരെയെങ്കിലും മത്സരിപ്പിച്ച് വിജയിപ്പിക്കുന്ന രീതി ശരിയല്ല. മണ്ഡലത്തിൽ തന്നെയുള്ള നേതാക്കളെ മത്സരിപ്പിക്കണം. മുക്കും മൂലയും അറിയുന്ന നേതാക്കളെയാണ് പാലക്കാട് മത്സരിപ്പിക്കേണ്ടത്.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications