'മുരളീധരനെന്നല്ല ആര് വന്നാലും നേമം പിടിക്കാനാകില്ല'; ആനത്തലവട്ടം ആനന്ദൻ വൺ ഇന്ത്യയോട്
കോൺഗ്രസ്സിനും ബി ജെ പിക്കും നേമത്ത് വിജയിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. മുരളീധരനെന്നു മാത്രമല്ല, ആര് വന്നാലും നേമം പിടിക്കാനാകില്ല.കോൺഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തുകയാണെങ്കിൽ മാത്രമേ സി പി എമ്മിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വരികയുള്ളൂവെന്നും അദ്ദേഹം "വൺ ഇന്ത്യ''യോട് വ്യക്തമാക്കി. ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. മന്ത്രിയെന്നുള്ള നിലയ്ക്ക് അഭിപ്രായം പറയുക മാത്രമാണ് കടകംപള്ളി ചെയ്തത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ കാണിച്ചത് ശുദ്ധഅബദ്ധം.കാപ്പൻ ജനങ്ങളെ വഞ്ചിച്ചു.''വൺ ഇന്ത്യ മലയാള ''ത്തോട് മനസ്സ് തുറക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ. 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ ആനത്തലവട്ടം ആനന്ദനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

യു ഡി എഫിലെ പൊട്ടിത്തെറി സിപിഎമ്മിന് ഗുണം ചെയ്യുമോ?
തീർച്ചയായും, യുഡിഎഫിലെ ഭിന്നിപ്പുകൾ എൽഡിഎഫിന് അനുകൂലമാകും.യുഡിഎഫിൽ നിന്ന് രാജിവെച്ച ശേഷം ബിജെപിയിലേക്കാണ് പ്രവർത്തകർ പോവുകയാണ്.തലസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ വിജയൻ തോമസടക്കം യുഡിഎഫിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് രാജിവച്ചത്.

യു ഡി എഫ് ,ബി ജെ പി സ്ഥാനാർത്ഥി പട്ടിക എങ്ങനെ വിലയിരുത്തുന്നു?
ബിജെപിയുടെയും യുഡിഎഫിന്റെയും പട്ടിക വിലയിരുത്തേണ്ടത് അവരവരുടെ നേതാക്കന്മാരാണ്.യുവാക്കൾ, പുതുമുഖങ്ങൾ, സ്ത്രീകൾ, പരിചയസമ്പന്നർ എന്നിങ്ങനെയുള്ള മുഴുവൻ ശ്രേണിയിലുമടങ്ങുന്നവർ ഉൾക്കൊള്ളുന്നതാണ് സിപിഎമ്മിൻ്റെ സ്ഥാനാർത്ഥിപട്ടിക.സ്ഥാനാർത്ഥിപട്ടികയിലെ പ്രഖ്യാപനം ഇടതുമുന്നണിക്ക് വിജയിക്കാൻ അനുകൂല ഘടകമാകും.

കുറ്റ്യാടി സീറ്റ് തർക്കം കീറാമുട്ടിയോ?
കുറ്റ്യാടി സീറ്റ് സംബന്ധിച്ച് ചില സിപിഎം നേതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കേരള കോൺഗ്രസിന് കുറ്റ്യാടിയിൽ സ്വാധീനമില്ല.തുടർഭരണമാണ് സിപിഎം ലക്ഷ്യമിടുന്നത്. മുന്നണിയുമായി ഒറ്റക്കെട്ടായി നീങ്ങാനാണ് കേരള കോൺഗ്രസ് പാർട്ടിയുടെ തീരുമാനമെന്ന് ചെയർമാൻ ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.സി പി എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കാൻ ജോസ് കെ മാണി തന്നെയാണ് തീരുമാനമെടുത്തത്. അത് നല്ല തീരുമാനമാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ പൊട്ടലും ചീറ്റലും ഉണ്ടാവുന്നത് സ്വാഭാവികം.സ്ഥാനാർത്ഥിയെ നിർണയിച്ച് പ്രചരണം ആരംഭിക്കുമ്പോൾ അതൊക്കെ ഇല്ലാതാകും.

ലതികസുഭാഷിൻ്റെ പ്രതിഷേധം തിരിച്ചടിയാകുമോ?
കോൺഗ്രസിൻ്റെ സമുന്നത നേതാവായിരുന്നല്ലോ പി സി ചാക്കോ. ടുജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ മന്ത്രിമാരെല്ലാം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കേണ്ടി വന്നു. അന്ന് പോലും പാർലമെൻററി ജോയിൻ്റ് കമ്മറ്റിയിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു പി സി ചാക്കോ. പി സി ചാക്കോ രാജിവച്ച ശേഷം എന്താണ് പറഞ്ഞത്, ''എനിക്കൊരു കോൺഗ്രസ്സുകാരനായി മരിക്കണം എന്നായിരുന്നു എൻ്റെ ആഗ്രഹം. ഞാൻ മരിക്കുന്നതിനു മുമ്പ് കോൺഗ്രസ് മരിച്ചിരിക്കുന്നു. പിന്നെന്തിനു ഞാൻ ഇനി കോൺഗ്രസിനൊപ്പം നിൽക്കണം". കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുകളാണ് നടമാടുന്നത്. ഇത് തന്നെയാണല്ലോ പി ജെ കുര്യനും അഭിപ്രായപ്പെട്ടത്. വിഎം സുധീരൻ്റെ പ്രതികരണവും നമ്മൾ കേട്ടതാണല്ലോ. ഇതിൽ കൂടുതൽ ഇനി എന്താണ് കോൺഗ്രസിനെ കുറിച്ച് പറയേണ്ടത്.

നേമത്ത് കോൺഗ്രസ് വിജയിക്കുമോ?
ബിജെപി മത്സരിച്ചു വിജയിച്ച മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കാത്തത് രാജ്യവ്യാപകമായി നേതൃത്വത്തിന് തന്നെ അപമാനകരമായി തോന്നിയിട്ടുണ്ട്. കെപിസിസി നൽകിയ അന്തിമപട്ടികയിൽ പോലും നേമം മണ്ഡലം ഒഴിച്ചിട്ടാണ് നൽകിയത്. എന്തുകൊണ്ട്, രണ്ട് തിരഞ്ഞെടുപ്പിലായി ആക്ഷേപം കേൾക്കുന്ന നേമം മണ്ഡലത്തിൽ കോൺഗ്രസിന് ഒരു ഉറച്ച സ്ഥാനാർത്ഥിയെ നിർത്താൻ കഴിയുന്നില്ല? കോൺഗ്രസും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെൻറാണ് നടക്കുന്നത്. കോൺഗ്രസിൻ്റെയും ബി ജെ പിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്.

നേമത്ത് വോട്ടുകച്ചവടം നടക്കുമോ?
മുരളീധരനെന്നു മാത്രമല്ല, ആര് വന്നാലും നേമം പിടിക്കാനാകില്ല.കോൺഗ്രസിൻ്റെയും ബിജെപിയുടെയും വോട്ടുകൾ അവരവർക്ക് ലഭ്യമായാൽ നേമത്ത് തീർച്ചയായും ഇടതുമുന്നണി വിജയിക്കും.കോൺഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തുകയാണെങ്കിൽ മാത്രമേ സി പി എമ്മിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വരികയുള്ളൂ. കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെ നടത്തുന്നത് ഇടതുപക്ഷത്തിന് ഗുണമാകും.

ജോസിന്റെ വരവ് വോട്ടുബാങ്കിൽ വർധനയുണ്ടാക്കുമോ?
തീർച്ചയായും ഗുണംചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മുന്നണിയിലേക്ക് വന്നതിൻ്റെ ഭാഗമായി മധ്യ തിരുവിതാംകൂറിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. എറണാകുളം കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിലും, വടക്കൻ ജില്ലകളിലും, മലയോര മേഖലയിലും വോട്ടുബാങ്കിൽ വേണ്ടത്ര ഗുണം ചെയ്തിട്ടുണ്ട്.

ജോസിന് കൂടുതൽ സീറ്റുകൾ അനുവദിച്ചതിൽ സിപിഎമ്മിനുള്ളിൽ അതൃപ്തിയില്ലേ?
ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ ഒരു ഘടകകക്ഷികളും ഒരു തരത്തിലുമുള്ള അതൃപ്തിയും രേഖപ്പെടുത്തിയിട്ടില്ല. മുന്നണി സംവിധാനമാകെ ചർച്ച ചെയ്തല്ലേ തീരുമാനമെടുത്തത്. ഇതൊക്കെ പ്രചരിക്കുന്ന വാർത്തകൾ മാത്രമാണ്.

35 സീറ്റ് ലഭിച്ചാൽ ബിജെപി മന്ത്രിസഭയുണ്ടാക്കുമോ?
71 സീറ്റ് നിയമസഭയിൽ ലഭിച്ചാൽ മാത്രമേ മന്ത്രിസഭയുണ്ടാക്കാൻ കഴിയുകയുള്ളൂ. 35 സീറ്റ് ബിജെപി ക്ക് ലഭിച്ചാൽ കോൺഗ്രസ്സുകാരെ കൂടി അവർ വിലയ്ക്കെടുക്കും. കോൺഗ്രസിലെ എംഎൽഎമാർ കോൺഗ്രസിൽ തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പ്? അവർ ബിജെപിയിലേക്ക് പോകും.

കടകംപള്ളിയുടെ ഖേദപ്രകടനം തിരിച്ചടിയാകുമോ?
ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. മന്ത്രിയെന്നുള്ള നിലയ്ക്ക് അഭിപ്രായം പറയുക മാത്രമാണ് കടകംപള്ളി ചെയ്തത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും വിശ്വാസികൾക്കെതിരെല്ല ഇടതുപക്ഷമുന്നണി സർക്കാർ. വിശ്വാസികൾക്കുമേൽ ഒരു പോറലും ഈ സർക്കാർ വരുത്തില്ല.

കാപ്പൻ മുന്നണി വിട്ടത് ശരിയാണോ?
മാണി സി കാപ്പൻ ശുദ്ധഅബദ്ധമാണ് കാണിച്ചത്. മാണി സി കാപ്പന് വേറെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാമായിരുന്നു.പാലായിലെ നാട്ടുകാരോടാണ് മാണി സി കാപ്പന് കടപ്പാടെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അദ്ദേഹം നിൽക്കേണ്ടതായിരുന്നു. മാണി സി കാപ്പൻ കാണിച്ചത് തന്നിഷ്ടം.അത് ജനങ്ങൾ തിരിച്ചറിയും.എൻസിപിയോട് ഇടതുമുന്നണി ഒരു അവഗണനയും കാണിച്ചിട്ടില്ല. പാർട്ടിയും അദ്ദേഹത്തെ തള്ളിക്കളഞ്ഞു.

ഭരണത്തുടർച്ച ഉണ്ടാകുമോ?
മനുഷ്യരോട് മാത്രമല്ല സർവ്വ ജീവജാലങ്ങളോടും താൽപര്യം കാണിച്ച ഒരു സർക്കാരാണ് കേരളം ഭരിച്ചത്.കൊവിഡ് കാലത്തടക്കം നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ ജനം വിലയിരുത്തിയിട്ടുണ്ട്. വികസന നാഴികകല്ലിൽ മികച്ച നേട്ടങ്ങളാണ് ഇടതു സർക്കാരിന് നേടാൻ കഴിഞ്ഞത്.എണ്ണിയെണ്ണി പറഞ്ഞാൽ തീരാത്തത്ര വികസനനേട്ടങ്ങൾ സാധ്യമായ മറ്റൊരു സർക്കാരും ഇവിടെയുണ്ടായിട്ടില്ല. ജനങ്ങൾ വിലയിരുത്തട്ടെ. ജനങ്ങൾക്കൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും മുഖ്യമന്ത്രിയും.

എത്ര സീറ്റുകളിൽ ജയിക്കും?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 95 സീറ്റുകളിലാണ് ഇടതുമുന്നണി വിജയിച്ചത്. ഇത്തവണ അത് 100 കടക്കും.സർവ്വ മേഖലയിലും നടത്തിയ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളുമെല്ലാം എൽഡിഎഫിനു വോട്ടായി മാറും. ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ എന്നുള്ള നിലക്ക് ഇതിൽ ഉറച്ച വിശ്വാസമുണ്ടെന്നും ആനത്തലവട്ടം ആനന്ദൻ 'വൺ ഇന്ത്യ മലയാളത്തോട്'വ്യക്തമാക്കി.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം
Recommended Video
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications