• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാളത്തിനും തടയാനായില്ല; ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍...

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഗോതാബായ രജപക്‌സെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി സംഘര്‍ഷത്തിലാവുകയും ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് പ്രതിഷേധവുമായി പ്രസിഡന്റിന്റെ വസതിയില്‍ എത്തുകയും ചെയ്തു.

അതേസമയം, ശനിയാഴ്ച രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ആസൂത്രണം ചെയ്ത റാലിക്ക് മുന്നോടിയായി പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

ശ്രീലങ്ക തകരുന്നു; പ്രക്ഷോഭകര്‍ വളഞ്ഞതോടെ പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടുശ്രീലങ്ക തകരുന്നു; പ്രക്ഷോഭകര്‍ വളഞ്ഞതോടെ പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടു

1


കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ഗോതാബായയുടെ വീട്ടിലേക്ക് ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ തടഞ്ഞുനിര്‍ത്താന്‍ മുന്നൊരുക്കള്‍ നടത്തിയിരുന്നെങ്കിലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

2


ബാരിക്കേഡും പട്ടാളത്തെയും മറികടന്ന്ക പ്രതിഷേധക്കാര്‍ ഇരിച്ചുകയറി. ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് കയറി.പ്രസിഡന്റെ വീട്ടില്‍ കയറിയ പ്രതിഷേധക്കാരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അംഗരക്ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

3


പ്രസിഡന്റെ വസതിയില്‍ കയറിയ ആളുകള്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വസതിയിലാക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പ്രതിഷേധക്കാരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.പ്രക്ഷോഭം കനത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ പാര്‍ട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു.

4

മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളില്‍ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍<br />'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍

5


സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സമരക്കാര്‍ പറയുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും ആണ് രാജ്യത്തെ ഈ നിലയില്‍ എത്തിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായമാണ് ശ്രീലങ്കയെ നിലനിര്‍ത്തുന്നത്.. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സാമ്പത്തിക-മാനുഷിക സഹായം ശ്രീലങ്കയില്‍ എത്തിച്ചിരുന്നു.

6


മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കൊടുവിലാണ് ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത്. ഇന്ധന ക്ഷാമം രൂക്ഷമാണ്.. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിട്ടാണ് ഉള്ളത്.സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. അതിജീവനത്തിന്റെ വഴിയിലാണ് ജനങ്ങള്‍.

7

ശനിയാഴ്ച വന്‍ റാലി സമരക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇത് നേരിടാന്‍ വെള്ളിയാഴ്ച പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ആയിരങ്ങള്‍ ഇന്ന് കൊളംബോയിലേക്ക് സമരത്തിന് എത്തിയത്. സമരക്കാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്ന് റാലി നടന്നതും പ്രതിഷേധം ഭയന്ന് പ്രസിഡന്റ് രക്ഷപ്പെട്ടതും.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  srilanka protest: protesters entered into the Official Residence of president gotabaya rajapaksa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X