എതിരാളി പ്രിയങ്ക ഗാന്ധി എന്നത് പ്രശ്നമല്ല; വയനാട്ടുകാരെ ഉപേക്ഷിച്ച് പോകില്ല, ഒപ്പമുണ്ടാകും: നവ്യ ഹരിദാസ്
കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കള്‍ മുതല്‍ ഖുഷ്ബുവിനെ വരെ ബി ജെ പി പരിഗണിക്കുന്നുവെന്ന വാർത്തകള്‍ വന്ന മണ്ഡലമാണ് വയനാട്. എന്നാല്‍ ഒടുവില്‍ പ്രിയങ്ക ഗാന്ധിയെ നേരിടാനായി ബി ജെ പി നിയോഗിച്ചിരിക്കുന്നത് നവ്യ ഹരിദാസിനെയാണ്. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബി ജെ പി പാർലമെൻ്ററി പാർട്ടി നേതാവുമായ ദിവ്യ ഐടി ജോലി വിട്ടാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് പോലൊരു മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നവ്യ ഹരിദാസ് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. കോണ്‍ഗ്രസിന് വലിയ മേധാവിത്വമുള്ള മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെന്ന ശക്തയായ നേതാവിനെയാണ് നേരിടുന്നതെങ്കിലും ബി ജെ പി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നവ്യ ഹരിദാസ് വ്യക്തമാക്കുന്നത്.

സന്തോഷവും അഭിമാനവും
വയനാട്ടില്‍ ബി ജെ പി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. സാഹചര്യങ്ങള്‍ ബി ജെ പിക്ക് അനുകൂലമാണ്. പാർട്ടി ഇങ്ങനെ ഒരു ഉത്തരവാദിത്തം ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന നേരിയ സൂചനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. ഒടുവില്‍ പാർട്ടി എന്നില്‍ വിശ്വാസം അർപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി.
തിരഞ്ഞെടുക്കപ്പെടാന്‍ കാരണം
കോഴിക്കോട് കോർപ്പറേഷന്‍ കൗണ്‍സിലർ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുമായി നിരന്തരം ഇടപെടുകയും അവരുടെ പ്രശ്നങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. അതെല്ലാമായിരിക്കാം പാർട്ടി ഇത്തരമൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ കാരണമായത്. ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാന്‍ കഴിഞ്ഞത് വളരെ വലിയൊരു അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്.
എതിരാളി വിഷയമല്ല, രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു
എതിരാളി ആരെന്നത് വിഷയമല്ല. ഒരോ പാർട്ടികളും ഉയർത്തുന്ന ആശയമാണ് പ്രധാനം. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അമേഠി സീറ്റ് നിലനിർത്തുന്നതിന് വേണ്ടി അദ്ദേഹം വയനാട്ടുകാരെ ഉപേക്ഷിച്ചു. പകരം വരുന്നത് സഹോദരി പ്രിയങ്ക ഗാന്ധിയാണ്. വയനാട് നെഹ്റു കുടുംബത്തിന്റെ കുത്തകയാക്കി വെക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ഇതിനെ ജനാധിപത്യ ബോധമുള്ള വയനാട്ടിലെ ജനങ്ങള്‍ അംഗീകരിക്കില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലത്തെ സാഹചര്യം അല്ല വയനാട്ടില്‍. നമ്മള്‍ കണ്ട ഏറ്റവും വലിയ ദുരന്തം നേരിട്ട ഒരു മണ്ണാണ് ഇന്ന് വയനാട്. എന്നാല്‍ ഈ സമയത്ത് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനോ മുന്നില്‍ നില്‍ക്കാനോ സ്ഥലം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. അദ്ദേഹം ഒരു വി ഐ പി സന്ദർശനം നടത്തി പോകുക മാത്രമാണ് ചെയ്തത്. ഇങ്ങനെയാണോ ഒരു സ്ഥലം എംപി ചെയ്യേണ്ടത്. ഇതെനെല്ലാം വയനാട്ടിലെ ജനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.
ഒപ്പമുണ്ടാകും, ഉപേക്ഷിച്ച് പോകില്ല
ഏത് പ്രതിസന്ധിയിലും ഏത് സമയത്ത് വയനാട്ടുകാർക്ക് ഒപ്പമുണ്ടാകും, മറ്റൊന്നിനും വേണ്ടി അവരെ ഇട്ടേച്ച് പോകില്ലെന്ന ഉറപ്പാണ് എനിക്ക് വയനാട്ടുകാർക്ക് നല്‍കാനുള്ളത്. രാഹുല്‍ എന്താണ് ചെയ്തതെന്ന് വയനാട്ടുകാർക്ക് അറിയാം. വി ഐ പി സന്ദർശകരായി മാറുന്ന ഒരു ഒരു എംപിയെ അല്ല, അവർക്കൊപ്പം നില്‍ക്കുന്ന ഒരാളെയാണ് വയനാടിന് ആവശ്യം.
മേപ്പാടി ദുരന്തം, നടക്കുന്നത് തെറ്റായ പ്രചരണം
മേപ്പാടി ദുരന്തവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങളും എല്‍ ഡി എഫും യു ഡി എഫും നിയമസഭയില്‍ ഉള്‍പ്പെടെ കേന്ദ്രത്തിനെതിരെ നടത്തിയത്. കേരളത്തിനായി കേന്ദ്രം 28 കോടി രൂപയാണ് നല്‍കിയത്. ഇത് ഫലപ്രദമായി വിനിയോഗിക്കാതെ സ്വന്തം വീഴ്ച മറച്ച് വെക്കാനായി കേന്ദ്രത്തേയും ബി ജെ പിയേയും പഴിചാരുകയാണ്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വയനാട്ടിലും ഇത്തരം പ്രചരണം ശക്തിപ്പെടാനുള്ള സാഹചര്യം ഉണ്ട്. എന്നാല്‍ കണക്ക് സഹിതം അതിനെ തുറന്ന് കാട്ടാന്‍ ബി ജെ പിക്ക് സാധിക്കും.
വയനാട്ടിലേക്ക് പോകുന്നത്
നാളെ രാവിലെയോടെ വയനാട്ടിലേക്ക് പോകാനാണ് തീരുമാനം. ഇന്ന് തളി ഉള്‍പ്പെടേയുള്ള ക്ഷേത്രങ്ങള്‍ സന്ദർശിക്കും. അതോടൊപ്പം പാർട്ടി ജില്ലാ ആസ്ഥാനത്ത് നേതാക്കള്‍ ചെറിയ സ്വീകരണം ഒരുക്കിയിട്ട്. ചിലരയൊക്കെ കണ്ട് അനുഗ്രഹം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട്.
പാലക്കാടിലൂടെ ബിജെപിക്ക് എംഎല്‍എ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ ബി ജെ പിക്ക് കേരള നിയമസഭയില്‍ ഒരു അംഗമുണ്ടാകാന്‍ പോകുകയാണ്. സി കൃഷ്ണകുമാർ എന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെയാണ് പാർട്ടി പാലക്കാടേക്ക് നിശ്ചയിച്ചിട്ടുള്ളത്. ജനകീയനായ അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ച് വരും എന്നതില്‍ യാതൊരു സംശയവുമില്ല. ചേലക്കരയിലും പാർട്ടി മുന്നേറ്റം നടത്തും. ചുരുക്കത്തില്‍ ഈ മൂന്ന് ഉപതിഞ്ഞടുപ്പുകളും കേരളത്തിലെ ബി ജെ പിയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തും.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..!












Click it and Unblock the Notifications