ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാം;15 തസ്തികകളില്‍ ഒഴിവ്
ദില്ലി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസിലേക്ക് അപേക്ഷിക്കാം. 2020 ലെ പരീക്ഷക്കുള്ള അപേക്ഷ യുപിഎസ്‌സി ക്ഷണിച്ചു. 15 തസ്തികകളിലാണ് ഒഴിവുണ്ടാവുക. ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
1990 ഓഗസ്റ്റ് 2 നും 1999 ഓഗസ്റ്റ് 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്‌സി, എസ്ടി, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വയസിളവുണ്ടാവും.
കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷ കേന്ദ്രം. ബെംഗ്‌ളൂരു, ചെന്നൈ, ഹൈദരാബാദ്, ദില്ലി, മുംബൈ, അഹമ്മദാബാദ്, ജമ്മു, കൊല്‍ക്കത്ത, ഭോപ്പാല്‍, ലഖ്‌നൗ, ചണ്ഡീഗഢ്, പട്‌ന, പ്രയാഗ്രാജ്, ഷില്ലോങ്, ദിസ്പുര്‍, ഷിംല, ജയ്പൂര്‍ എന്നിവയാണ് മറ്റ് പരീക്ഷ കേന്ദ്രങ്ങള്‍. എഴുത്ത് പരീക്ഷയും വൈവയുമായി രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 200 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി, എസ്ടി, വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല. സെപ്തബര്‍ 1 വൈകിട്ട് 6 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന തിയ്യതി.
ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല
യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്‍, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!
ഗൊഗോയ് അസമിന്റെ മുഖമാകുമോ? കാത്തിരുന്ന ബിജെപിയുടെ പ്രതികരണം വന്നു; സംഭവിക്കുന്നതെന്ത് ?