Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ദിവസം ജോലി.. മൂന്ന് ദിവസം അവധി; പുതിയ മോഡിലേക്ക് മാറുമോ ദുബായിയിലെ കമ്പനികള്‍

ദുബായ്: ആഴ്ചയില്‍ നാല് ദിവസത്തെ പ്രവൃത്തിദിനം പ്രഖ്യാപിച്ച ദുബായിയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഇആന്‍ഡിന്റെ ചുവട് പിടിച്ച് കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ചില വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നാണ് വിവരം.

ഇആന്‍ഡ് കമ്പനിയുടെ തീരുമാന പ്രകാരം നാല് ദിവസത്തെ പ്രവൃത്തി ദിനവും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും ജീവനക്കാര്‍ക്ക് ലഭിക്കും. ഈ നവംബര്‍ 30 നാണ് പുതിയ തൊഴില്‍നയം ഇആന്‍ഡ് പ്രഖ്യാപിച്ചത്. 'ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തുടര്‍ച്ചയായി നവീകരിക്കുന്നത് പോലെ ജോലിസ്ഥലത്തെ തന്ത്രങ്ങളും നവീകരിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയുന്നു,' ഇആന്‍ഡ് കമ്പനി പറഞ്ഞു.

Job News

കമ്പനിക്ക് ഇതിനകം തന്നെ ഒരു ഹൈബ്രിഡ് പ്രവര്‍ത്തന വ്യവസ്ഥയുണ്ട്. ഇത് പ്രകാരം ജീവനക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം വിദൂരമായി ജോലി ചെയ്യുന്നു. അതിലൊന്ന് വെള്ളിയാഴ്ചകളായിരിക്കും. വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വര്‍ക്ക് വീക്ക് മോഡല്‍ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും യാത്രാ സമയവും അനുബന്ധ കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിക്ക് ഗണ്യമായ സംഭാവന നല്‍കുമെന്ന് തെളിയിച്ചിട്ടുണ്ട്' എന്ന് ഇആന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഇആന്‍ഡ് കമ്പനിയുടെ മാതൃക എല്ലാ കമ്പനികള്‍ക്കും പെട്ടെന്ന് പിന്തുടരാന്‍ സാധിച്ചേക്കില്ല എന്നാണ് വിവരം. 2021 ഡിസംബര്‍ ആദ്യം യുഎഇ സര്‍ക്കാര്‍ അതിന്റെ വാരാന്ത്യ മാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. 2022 മുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നാലര ദിവസത്തെ പ്രവൃത്തി ദിനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യമേഖലയില്‍ ഇതിലേക്ക് മാറാനുള്ള തീരുമാനത്തിന് കാത്തിരിക്കേണ്ടിവരുമെന്ന് മറ്റ് ചില കമ്പനികളുടെ വൃത്തങ്ങള്‍ പറഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനികളിലൊന്നായ ഇആന്‍ഡിന് നാല് ദിവസത്തെ പ്രവൃത്തിദിന ചക്രത്തില്‍ പോലും 24ഃ7 പ്രവര്‍ത്തിപ്പിക്കാനുള്ള മനുഷ്യവിഭവശേഷി ഉണ്ട്. കൂടാതെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും സാങ്കേതികപരമാണ്. എന്നാല്‍ മറ്റ് പല ബിസിനസുകള്‍ക്കോ വ്യവസായങ്ങള്‍ക്കോ അത് ചെയ്യാന്‍ കഴിഞ്ഞേക്കില്ല എന്നാണ് ചിലര്‍ പറയുന്നത്.

മിക്ക യുഎഇ കമ്പനികള്‍ക്കും ഇതിനകം ഹൈബ്രിഡ് വര്‍ക്കിംഗ് (ഓഫീസില്‍ നിശ്ചിത എണ്ണം ദിവസങ്ങള്‍) റിമോട്ട് വര്‍ക്കിംഗ് ഉണ്ട്. കൊവിഡിന് ശേഷം ഹൈബ്രിഡ് മോഡല്‍ ഉപയോഗിക്കുന്നതിലേക്ക് പല കമ്പനികളും നീങ്ങിയിട്ടുണ്ട്. എന്നാല്‍ നാല് ദിവസത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്ന സാഹചര്യമുണ്ടോ എന്നതില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് ഇനിയും സമയം ആവശ്യമാണ് എന്നാണ് പല കമ്പനികളും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+