Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക ഒഴിവ്, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

പെരിയയിലെ കാസർകോട് ഗവ. പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, മെക്കാനിക്കൽ എൻജിനീയറിങ്ങ് ബ്രാഞ്ചിൽ വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

ഡെമോൺസ്‌ട്രേറ്റർ, വർക്ക്‌ഷോപ് ഇൻസ്ട്രക്ടർ, തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബർ 14 ന് രാവിലെ 10 ന് കോളേജിൽ. ഫോൺ : 0467-2234020, 9995681711

job

സ്റ്റാഫ് നഴ്സ് നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. ജി എൻ എം/ ബി എസ്സി നഴ്സിങ് യോഗ്യതയും കേരളാ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി ഓഫീസിലോ [email protected] എന്ന ഇമെയിലിലേക്കോ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04672217018.

ഹോമിയോപ്പതി മെഡിക്കൽ ഓഫീസറുടെ ഒഴിവ്

കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റിക്കനുസരിച്ച് നിയമനം നൽകും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 20ന് വൈകീട്ട് അഞ്ചിനകം [email protected] യിൽ യോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കണം. തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ബി എച്ച് എം എസ്/ തത്തുല്യം, ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 55 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0467-2206886.

സൈക്കോളജി അപ്രന്റിസ് ഒഴിവ്

പെരിങ്ങോം ഗവ. കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11 ന് കോളേജിൽ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് 0498- 5295440 എന്ന നമ്പറിൽ ബന്ധപ്പെടണം.

അക്രഡിറ്റ് എൻജിനീയർ, ഓവർസിയർ നിയമനം

കോടാം - ബേളൂർ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികകളിൽ ഒഴിവുണ്ട്. ഓവർസീയർ തസ്തിക പട്ടിക വർഗ്ഗ സംവരണമാണ്. കൂടിക്കാഴ്ച സെപ്റ്റംബർ 20 ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ. ബി.ടെക് സിവിൽ എൻജിനീയറിങ്ങ്/ ത്രിവത്സര എൻജിനീയറിങ്ങ് ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അക്രഡിറ്റ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ സിവിൽ എൻജിനീയറിങ്ങ് ഡിപ്ലോമയും / ഐ ടി ഐ യോഗ്യതയോ ഉള്ളവർക്ക് ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോൺ: 04672246350.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

Recommended Video

cmsvideo
    പൈസ വാങ്ങി പോലീസ് കുടുക്കാന്‍ നോക്കുന്നു | Oneindia Malayalam

    കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രണ്ട് ഡാറ്റാ എൻട്രി ഒപ്പറേറ്റർമാരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 11 ന് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിൽ. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ : 9496144856

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+