Get Updates
Get notified of breaking news, exclusive insights, and must-see stories!

കണക്കുകളില്‍ കേരളത്തിന്റെ ഏഴയലത്ത് എത്താത്ത യുപി; കേന്ദ്രത്തിന്റെ സൂചികകളിലും കേരളം തന്നെ ഒന്നാമന്‍

യുപിയില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമർശം. ഇതിന് ട്വിറ്ററിലൂടെ മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തുകയായിരുന്നു.

'യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ​ഗിക്കുള്ളത്'- എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഇതോടെ കേരളവും യുപിയും തമ്മിലുള്ള താരതമ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശിശു മരണനിരക്ക് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കേരളവും യുപിയും തമ്മില്‍ താരതമ്യം ചെയ്തുള്ള കണക്കുകള്‍ പരിശോധിക്കുകയാണ് ഇവിടെ..

തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ദേശീയ കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ടുകള്‍

ദേശീയ കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ടുകള്‍ വിശകലനം ചെയ്താല്‍ ശിശുമരണ നിരക്ക്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ഘടകങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളം യുപിയേക്കാള്‍ ഏറെ മുന്നിലാണെന്ന് കണ്ടെത്താന്‍ സാധിക്കും. 2019-21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം. ആറു വയസ്സും അതിനു മുകളിലും പ്രായമുള്ളവരിൽ സ്‌കൂളിൽ പോയവുടെ എണ്ണം കേരളത്തില്‍ 95.5 ശതമാനമാണെങ്കില്‍ യുപിയില്‍ അത് വെറും 67.4 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ 99.6 ശതമാനം വീടുകള്‍

കേരളത്തില്‍ 99.6 ശതമാനം വീടുകള്‍ വൈദ്യുതീകരിച്ചതാണെങ്കില്‍ യുപിയില്‍ ഇപ്പോഴും ഇത് 91 ശതമാനമാണ്. അതേസമയം നല്ല കുടിവെള്ളമുള്ള വീടുകളെ പട്ടിക എടുക്കുമ്പോള്‍ കേരളത്തേക്കാള്‍ മുന്നില്‍ യുപിയാണ്. കേരളത്തില്‍ 94.9 ശതമാനം വീടുകളിലാണ് നല്ല കുടിവെള്ളം ലഭിക്കുന്നതെങ്കില്‍ യുപിയില്‍ ഇത് 99.2 ശതമാനമാണ്. കേരളത്തില്‍ ഹെൽത്ത് ഇൻഷൂറൻസ് ഉള്ള ഒരാളുള്ള കുടുംബത്തിന്റെ നിരക്ക് 51.5 ശതമാനമാണെങ്കില്‍ യുപിയില്‍ ഇത് 15.9 ശതമാനം മാത്രമാണ്.

സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

പ്രീപ്രൈമറി സ്‌കൂളിൽ പോയ അഞ്ചു വയസ്സിന്

2019-20 കാലയളവിൽ പ്രീപ്രൈമറി സ്‌കൂളിൽ പോയ അഞ്ചു വയസ്സിന് താഴെയുള്ള 29 ശതമാനം കുട്ടികള്‍ കേരളത്തിലുണ്ടെങ്കില്‍ യുപിയിലേത് 9.3 ശതമാനം മാത്രമാണ്. സാക്ഷരതയുടെ കാര്യം എടുക്കുമ്പോള്‍ യുപിയും കേരളവും തമ്മില്‍ ഇപ്പോഴും വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ 97.4 ശതമാനവും യുപിയില്‍ 66.1 ശതമാനവും സ്ത്രീകളാണ് സാക്ഷരർ. കേരളം: 97.1 യുപി: 82.0 എന്നാണ് പുരുഷ സാക്ഷരതയുടെ നിരക്ക്.

കേരളത്തില്‍ 61.1 ശതമാനം സ്ത്രീകളും

കേരളത്തില്‍ 61.1 ശതമാനം സ്ത്രീകളും 76.1 ശതമാനം പുരുഷന്‍മാരും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ യുപിയില്‍ ഇത് യഥാക്രമം 3.6 ഉം 59.1 ഉം ശതമാനമാണ്. കേരളത്തില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരായ 20-24 വയസ്സുള്ള സ്ത്രീകൾ 6.3 ശതമാനമാണെങ്കില്‍ യുപിയില്‍ ഇത് 15.8 ശതമാനാണ്. 21 വയസ്സിന് മുമ്പ് വിവാഹിതരായ പുരുഷന്മാർ യുപിയില്‍ 23 ശതമാനവും കേരളത്തില്‍ ഇത് 1.4 ശതമാനവും മാത്രമാണ്.

ശിശുമരണ നിരക്കിന്റെ കാര്യത്തിലേക്ക്

ശിശുമരണ നിരക്കിന്റെ കാര്യത്തിലേക്ക് വരുമ്പോഴും കേരളം യുപിയെ ബഹുദൂരം പിന്നിലാക്കുന്നു. കേരളം: 3.4, യുപി: 35.7 ശതമാനം എന്നതാണ് ഇരു സംസ്ഥാനങ്ങളിലേയും നവജാതശിശു മരണനിരക്ക്. ശിശുമരണ നിരക്ക് കേരളത്തില്‍ 4.4 ശതമാനം മാത്രമാണെങ്കില്‍ യുപില്‍ ഇത് 50.4 ശതമാനമാണ്. കേരളത്തില്‍ അഞ്ച് വയസ്സിന് താഴേയുള്ള 5.2 ശതമാനം കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ യുപിയില്‍ ഇത് 59.8 ശതമാനമാണ്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക കഴിഞ്ഞ വർഷം അവസാനം പുറത്ത് വന്നപ്പോള്‍ കേരളമായിരുന്നു ഏറ്റവും പിന്നില്‍. അതേസമയം പട്ടികയില്‍ ഏറ്റവും അവസാനമായി ഇടംപിടിച്ചതാവട്ടെ ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തിയുമായിരുന്നു നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക തയ്യാറാക്കിയത്.

Recommended Video

cmsvideo
    V Sivankutty responds to yogi Adithyanath's statement | Oneindia Malayalam
    സുസ്ഥിര വികസന ലക്ഷ്യ

    നീതി ആയോഗിന്റെ തന്നെ സുസ്ഥിര വികസന ലക്ഷ്യ (എസ് ഡി ജി )സൂചികയിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ബിഹാറാണ് ഏറ്റവും പിന്നിൽ. രാജസ്ഥാൻ, ഉത്തർപ്രദേശ് അസം ജാർഖണ്ഡ് ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക തയ്യാറാക്കിയിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+