Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശയാത്ര പോകാൻ ലക്ഷങ്ങളൊന്നും വേണ്ട, ഈ 8 രാജ്യങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ പോയിവരാം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു വിദേശയാത്ര നടത്താൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എന്നാൽ പലരേയും ആ ആഗ്രഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുമല്ലോ എന്ന ചിന്തയാണ്.

വിദേശയാത്രകൾ നടത്താൻ ലക്ഷങ്ങൾ ചിലവാക്കേണ്ടി വന്നിരുന്ന കാലം കഴിഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ പോയി വരാവുന്ന വിദേശ രാജ്യങ്ങളുമുണ്ട്. അത്തരത്തിലുളള 8 രാജ്യങ്ങളെ പരിചയപ്പെടാം.

ലാലേട്ടനും മമ്മൂക്കയും രാജി വെക്കരുതെന്ന് പറഞ്ഞു', പാറപോലെ ഉറച്ച പിന്തുണ തരുന്നുവെന്ന് ശ്വേതാ മേനോൻ
ലാലേട്ടനും മമ്മൂക്കയും രാജി വെക്കരുതെന്ന് പറഞ്ഞു', പാറപോലെ ഉറച്ച പിന്തുണ തരുന്നുവെന്ന് ശ്വേതാ മേനോൻ

1. വിയറ്റ്നാം

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിയറ്റ്നാം ആണ്. ഹനോയിയിലെ തിരക്കേറിയ പഴയ തെരുവുകൾ, ഹാ ലോങ് ബേയിലെ ചുണ്ണാമ്പുകല്ല് ദ്വീപുകളിലൂടെയുള്ള ബോട്ട് യാത്ര, വിളക്കുകളാൽ അലങ്കരിച്ച ഹോയ് ആൻ നഗരം എന്നിവയെല്ലാം വളരെ കുറഞ്ഞ ചിലവിൽ ഇവിടെ ആസ്വദിക്കാം. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ കൂടിയതും ഇങ്ങോട്ടേക്കുള്ള യാത്ര എളുപ്പമാക്കുന്നു.

2. ഇന്തോനേഷ്യ

ഇന്തോനേഷ്യ എന്ന് കേൾക്കുമ്പോൾ ബാലി മാത്രമാണ് പലരുടെയും ഓർമ്മയിൽ വരിക. പക്ഷേ മനോഹരമായ കടൽത്തീരങ്ങളും അഗ്നിപർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ അയ്യായിരത്തിലധികം മറ്റ് ദ്വീപുകളും ഇവിടെയുണ്ട്. ബാലിയിലെ ആഡംബര റിസോർട്ടുകൾക്ക് പുറത്ത് വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യങ്ങൾ ലഭ്യമാണ്. ആഭ്യന്തര വിമാന സർവീസുകൾ ഉള്ളതിനാൽ ദ്വീപുകൾക്കിടയിലുള്ള യാത്രയും ലാഭകരമാണ്.

Affordable international travel destinations for Indian tourists

3. നേപ്പാൾ

ഇന്ത്യക്കാർക്ക് വിസയില്ലാതെ തന്നെ സന്ദർശിക്കാൻ കഴിയുന്ന അയൽരാജ്യമാണ് നേപ്പാൾ. കാഠ്മണ്ഡു, പൊഖാറ, അന്നപൂർണ്ണ മേഖലകൾ എന്നിവ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ സമ്മാനിക്കുന്നു. കുറഞ്ഞ ബഡ്ജറ്റിലുള്ള ഗസ്റ്റ് ഹൗസുകൾ, വിലകുറഞ്ഞ ഭക്ഷണം, ഷെയർ ടാക്സികൾ/ബസുകൾ എന്നിവയുള്ളതിനാൽ വളരെ കുറഞ്ഞ ചിലവിൽ നേപ്പാൾ കണ്ടുതീർക്കാം.

4. കംബോഡിയ

കംബോഡിയ ചരിത്രവും കുറഞ്ഞ ചിലവും ഒത്തുചേരുന്ന രാജ്യമാണ്. ലോകപ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്രത്തിന് പുറമെ, നോം പെനിലെ രാജകൊട്ടാരങ്ങൾ സന്ദർശിക്കാനും കൊ റോങ് ദ്വീപിലെ മനോഹരമായ ബീച്ചുകളിൽ വിശ്രമിക്കാനും ടോൺലെ സാപ് തടാകത്തിലെ ഒഴുകുന്ന ഗ്രാമങ്ങൾ കാണാനും വലിയ തുക ചിലവാക്കേണ്ടി വരില്ല.

'കിച്ചു ഇതിന് മുൻപ് ചിലപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും, വീഡിയോ ഇട്ടത് കിച്ചുവിന്റെ ഇഷ്ടം', പ്രതികരിച്ച് അനു
'കിച്ചു ഇതിന് മുൻപ് ചിലപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും, വീഡിയോ ഇട്ടത് കിച്ചുവിന്റെ ഇഷ്ടം', പ്രതികരിച്ച് അനു

5. ജോർജിയ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ജോർജിയ സഞ്ചാരികളുടെ പുതിയ പ്രിയപ്പെട്ട ഇടമാണ്. തലസ്ഥാനമായ തബിലിസി അവിടുത്തെ വർണ്ണാഭമായ ബാൽക്കണികൾ കൊണ്ടും സൾഫർ കുളികൾ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്നു.

6. അർമേനിയ

യൂറോപ്പിലെ അധികം ആരും അറിയാത്ത മനോഹരമായ ഒരു രഹസ്യമാണ് അർമേനിയ.മലയിടുക്കുകളിലെ പുരാതനമായ ആശ്രമങ്ങളും മനോഹരമായ മലയോര പാതകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. തലസ്ഥാനമായ യെരേവാനിൽ കുറഞ്ഞ നിരക്കിൽ നല്ല ഹോട്ടലുകളും കഫേകളും മ്യൂസിയങ്ങളും ലഭ്യമാണ്.

7. ലാവോസ്

തിരക്കുകളില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മികച്ച രാജ്യമാണ് ലാവോസ്. യുനെസ്കോ പൈതൃക പട്ടികയിലുള്ള ലുവാങ് പ്രബാംഗ് നഗരം, നീലനിറത്തിലുള്ള കുവാങ് സി വെള്ളച്ചാട്ടം, മെകോങ് നദിയിലൂടെയുള്ള ബോട്ട് യാത്ര എന്നിവ ഇവിടുത്തെ സവിശേഷതകളാണ്.

8. കസാക്കിസ്ഥാൻ

മധ്യേഷ്യയിലെ ഏറ്റവും ജനപ്രിയമായ ബഡ്ജറ്റ് യാത്രാ കേന്ദ്രങ്ങളിലൊന്നായി കസാക്കിസ്ഥാൻ മാറിയിരിക്കുന്നു. ആധുനിക രീതിയിലുള്ള അസ്താന നഗരം, പൈതൃകം നിറഞ്ഞ അൽമാട്ടി, അതിമനോഹരമായ ചാരിൻ കാന്യോൺ , മഞ്ഞുമൂടിയ പർവതങ്ങൾ എന്നിവ കുറഞ്ഞ ചിലവിൽ ഇവിടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+