Get Updates
Get notified of breaking news, exclusive insights, and must-see stories!

40 ലക്ഷം രൂപ ശമ്പളം, സ്വന്തമായി ബിഎംഡബ്ല്യു കാർ, ഫ്ലാറ്റ്; എന്നിട്ടും ഉറക്കമില്ല, ദരിദ്രനാണെന്ന് യുവാവ്!

നല്ല രീതിയിൽ പഠിച്ച് വലിയ ശമ്പളമുള്ള ജോലി വാങ്ങി ആഡംബര ജീവിതം നയിച്ചാൽ ജീവിതത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും എന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ക്യാൻസർ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന 'എവർഹോപ്പ് ഓങ്കോളജി' എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ഡോക്ടറുമായ സണ്ണി ഗാർഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ സംഭവം വിവരിക്കുന്നത്. പലർക്കും പണമില്ലാത്തത് കൊണ്ടല്ല മറിച്ച് തനിക്കുള്ളത് മതിയെന്ന തോന്നൽ ഇല്ലാത്തതു കൊണ്ടാണ് തങ്ങൾ ദരിദ്രരാണെന്ന് ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചു, സുരേഷ് ഗോപിക്ക് ശുക്രനുദിച്ചു, മലയാളത്തിലും തെലുങ്കിലും സൂപ്പർസ്റ്റാർ
മമ്മൂട്ടി ആ സിനിമ വേണ്ടെന്ന് വെച്ചു, സുരേഷ് ഗോപിക്ക് ശുക്രനുദിച്ചു, മലയാളത്തിലും തെലുങ്കിലും സൂപ്പർസ്റ്റാർ

ഡോക്ടർ പങ്കുവെച്ച കഥ ഇങ്ങനെ: കഴിഞ്ഞ ആഴ്ച ഗുഡ്ഗാവിലുള്ള 34 വയസ്സുകാരനായ ഒരു പ്രൊഫഷണൽ ഡോക്ടറെ കാണാൻ എത്തിയിരുന്നു. അയാൾക്ക് വർഷത്തിൽ 40 ലക്ഷം രൂപ ശമ്പളമുണ്ട്, ഗുഡ്ഗാവിൽ സ്വന്തമായി 2BHK ഫ്ലാറ്റുണ്ട്, യാത്ര ചെയ്യുന്നത് ബിഎംഡബ്ല്യു കാറിലാണ്. എന്നാൽ ഡോക്ടറുടെ മുന്നിലിരുന്ന് അയാൾ പറഞ്ഞത് ഇങ്ങനെയാണ്: "ഡോക്ടർ ഞാൻ വളരെ ദരിദ്രനാണെന്നാണ് എനിക്ക് തോന്നുന്നത്. രാത്രികളിൽ എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല."

job

കേട്ടപ്പോൾ ഡോക്ടർക്ക് ചിരി വന്നില്ല. കാരണം ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല ഇന്നത്തെ ഇന്ത്യൻ മധ്യവർഗത്തിലെ ഒട്ടുമിക്ക പ്രൊഫഷണലുകളുടെയും അവസ്ഥയാണിതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന 1 ശതമാനം ആളുകളിൽ ഒരാളാണ് ഈ യുവാവ്. എന്നിട്ടും താൻ ദരിദ്രനാണെന്ന് അയാൾക്ക് തോന്നാൻ കാരണം, അയാൾ സ്വയം താരതമ്യം ചെയ്യുന്ന ആളുകൾ മാറിയതു കൊണ്ടാണ്. മുൻപ് അയാൾ തന്റെ ഗ്രാമത്തിലെ ഒരു ക്ലർക്കിന്റെ മകനുമായാണ് സ്വയം താരതമ്യം ചെയ്തിരുന്നതെങ്കിൽ, ഇന്ന് ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയകളിൽ 80 കോടി രൂപയ്ക്ക് സ്റ്റാർട്ടപ്പ് കമ്പനി വിറ്റ 28 വയസ്സുകാരനുമായാണ് അയാൾ സ്വയം താരതമ്യം ചെയ്യുന്നത്. ഇതിനെ ഡോക്ടർ 'ആധുനിക ദാരിദ്ര്യം'എന്നാണ് വിളിക്കുന്നത്. നമ്മുടെ വരുമാനം കൂടുമ്പോൾ അതിനൊപ്പം പ്രതീക്ഷകളും നൂറുമടങ്ങ് വർദ്ധിക്കുന്നു.

നിങ്ങളുടെ വീടിന് സമീപത്ത് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ? പാമ്പിന്റെ പൊത്ത് എങ്ങനെ തിരിച്ചറിയാം? 7 ലക്ഷണങ്ങൾ
നിങ്ങളുടെ വീടിന് സമീപത്ത് പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ? പാമ്പിന്റെ പൊത്ത് എങ്ങനെ തിരിച്ചറിയാം? 7 ലക്ഷണങ്ങൾ

ആ യുവാവിനോട് ഡോക്ടർ മൂന്ന് ചോദ്യങ്ങൾ ചോദിച്ചു: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എപ്പോഴെങ്കിലും "എനിക്കിപ്പൊ ഉള്ളത് മതി" എന്ന് നീ നിങ്ങളോട് തന്നെ പറഞ്ഞിട്ടുണ്ടോ? യുവാവിന്റെ മറുപടി "ഒരിക്കലുമില്ല" എന്നായിരുന്നു. നീ ആർക്കുവേണ്ടിയാണ് ഇത്രയധികം പണം സമ്പാദിക്കുന്നത്? തനിക്കറിയില്ലെന്നും എല്ലാവരും ഓടുന്നത് കൊണ്ട് താനും ഓടുകയാണെന്നുമാണ് യുവാവ് പറഞ്ഞത്.

നിന്റെ ജീവിതത്തിൽ പണത്തിന് വേണ്ടിയല്ലാതെ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യമുണ്ടോ? കുറച്ചു നേരം ആലോചിച്ച ശേഷം "ഇല്ല" എന്ന് അയാൾ മറുപടി നൽകി. ഈ യുവാവ് സാമ്പത്തികമായി ദരിദ്രനല്ല, മറിച്ച് ജീവിതത്തിന്റെ അർത്ഥം, ബന്ധങ്ങൾ, മനസ്സമാധാനം എന്നിവയിലാണ് ദരിദ്രൻ. ജീവിതത്തിലെ എല്ലാ കാര്യങ്ങളും പണം കൊണ്ട് മാത്രം അളക്കാൻ തുടങ്ങുമ്പോൾ മനുഷ്യൻ ഒരു യന്ത്രമായി മാറും.

പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണ്, എന്നാൽ സ്വന്തം വ്യക്തിത്വവും സമാധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങളുടെ വരുമാനം 40 ലക്ഷമോ 4 കോടിയോ ആകട്ടെ, ഓരോ 6 മാസം കൂടുമ്പോഴും മുകളിൽ പറഞ്ഞ 3 ചോദ്യങ്ങൾ സ്വയം ചോദിക്കാൻ ഡോക്ടർ സണ്ണി ഗാർഗ് നിർദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+