
ശിവസേനയെ വീഴ്ത്തിയത് ഈ എംഎല്‍എ, ഓട്ടോറിക്ഷ ഓടിച്ച് നടന്നത് മറക്കേണ്ടെന്ന് ഉദ്ധവിന്റെ മുന്നറിയിപ്പ്!!
മുംബൈ: വിശ്വാസ വോട്ടിന് സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു ചെറിയ നേതാവാണെന്നാണ് വിവരം. ശിവസേന സര്‍ക്കാരിന്റെ ഭാഗമായി നിന്ന ഒരു ചെറിയ കക്ഷിയാണ് ഈ അട്ടിമറിക്ക് തുടക്കമിട്ടത്. അതിലാണ് ഏക്‌നാഥ് ഷിന്‍ഡെ കയറി പിടിച്ചത്.
പവാറോ ഉദ്ധവുമല്ല, ഷിന്‍ഡെയുടെ കലിപ്പിന് കാരണം പവാര്‍ കുടുംബത്തിലെ ആ വില്ലന്‍, കാരണമറിയാം!!
അതേസമയം രാജിവെച്ചെങ്കിലും വിമതര്‍ ചെയ്തതൊന്നും മറക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഷിന്‍ഡെയ്ക്ക് ഉദ്ധവ് നല്‍കുന്നത്. പഴയ കാലമൊന്നും മറക്കേണ്ടെന്നും, നിങ്ങളെ എംഎല്‍എ ആക്കിയത് ആരാണെന്ന് മറക്കരുതെന്നും ഉദ്ധവ് ഇവരോട് പറഞ്ഞു. ശിവസേന പഴയ മോഡലിലേക്കാണ് തിരിച്ച് പോകുന്നത് വിശദ വിവരങ്ങള്‍ വായിക്കാം....

2 എംഎല്‍എമാരുള്ള ഓംപ്രകാശ് ബാബാറാം കഡു എന്ന ബച്ചു കാഡുവിന്റെ പാര്‍ട്ടിയാണ് സംസ്ഥാനത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്്. പ്രഹാര്‍ ജനശക്തി പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. പിജെപി നേരത്തെ മഹാവികാസ് അഗാഡിക്കൊപ്പമായിരുന്നു. എന്നാല്‍ വിമത ഗ്രൂപ്പിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് ഈ പാര്‍ട്ടിയാണ്. ഉദ്ധവ് താക്കറെ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടുകയാണെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക ബച്ചു കാഡുവാകുമായിരുന്നു. ഉദ്ധവിന്റെ വിശ്വസ്തനില്‍ നിന്നാണ് ഈ മാറ്റം കാഡുവിനുണ്ടായിരിക്കുന്നത്.

ബച്ചു കാഡു അത്ര ചില്ലറക്കാരനൊന്നുമല്ല. നല്ല ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. അമരാവതിയിലെ അചല്‍പൂരില്‍ നിന്ന് നാല് വട്ടം തുടര്‍ച്ചയായി ജയിച്ചതിന്റെ മികവ് അദ്ദേഹത്തിനുണ്ട്. ഇപ്പോഴത്തെ അട്ടിമറി നീക്കത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. അചല്‍പൂരില്‍ നിന്ന് ഇത്രയും തവണ തുടര്‍ച്ചയായി വിജയിച്ച മറ്റൊരു നേതാവുമില്ല. 2004 മുതല്‍ ഈ സീറ്റ് കാഡുവിനൊപ്പമാണ്. ആദ്യം സ്വതന്ത്രനായിരുന്നു. പിന്നീട് പിജെപിക്കൊപ്പമായി. വേഷം മാറി അഴിമതി കണ്ടുപിടിക്കുക എന്ന സ്റ്റൈല്‍ അദ്ദേഹത്തിനുണ്ട്. ഇതെല്ലാം പോപ്പുലര്‍ നേതാവായി അദ്ദേഹത്തെ മാറ്റുകയായിരുന്നു.

ഉദ്ധവ് ഒരിക്കലും ബച്ചു കാഡു എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കരുതിയിരുന്നില്ല. ഇതിനിടെ രാജിവെച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രൂക്ഷമായി ഷിന്‍ഡെയെ ആക്രമിച്ചു. ഓട്ടോറിക്ഷയും കൈവണ്ടികളും ഓടിച്ച് നടന്നിരുന്നുവരെ എംപിയും എംഎല്‍എയും ആക്കിയ പാര്‍ട്ടിയാണ് ശിവസേന. അവര്‍ക്ക് ഞാന്‍ എല്ലാം നല്‍കി. അതേ ആളുകളാണ് ഇന്നീ സര്‍ക്കാരിനെ അട്ടിമറിച്ചിരിക്കുന്നതെന്ന് ഉദ്ധവ് പറഞ്ഞു. ഷിന്‍ഡെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ഓട്ടോറിക്ഷ-ടെമ്പോ ഡ്രൈവറായിരുന്നു. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നത്.

ഞാന്‍ എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന് ആരും കരുതേണ്ട. തീര്‍ച്ചയായും തിരിച്ചുവരും. ഞാന്‍ ഇവിടെ തന്നെയുണ്ടാവും. ശിവസേന ഭവനില്‍ ഒരിക്കല്‍ കൂടി ഞാനിരിക്കും. ജനങ്ങളെ വീണ്ടും ഞാന്‍ അഭിവാദ്യം ചെയ്യും. മുഖ്യമന്ത്രി പദം വിട്ട് പോകുന്നതില്‍ എനിക്ക് വിഷമം ഒന്നുമില്ല. തീര്‍ച്ചയായും ഒരു പുതിയ ശിവസേനയെ ഞാന്‍ വീണ്ടും ഉണ്ടാക്കും. എന്‍സിപിയിലെയും കോണ്‍ഗ്രസിലെയും ആളുകളോട് ഞാന്‍ നന്ദി അറിയിക്കുന്നു. അവര്‍ എന്നെ പിന്തുണച്ചവരാണെന്നും ഉദ്ധവ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ഉദ്ധവ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അത് ഗവര്‍ണര്‍ അംഗീകരിച്ചു.

അതേസമയം ആദിത്യ താക്കറെയിലൂടെ വലിയൊരു തിരിച്ചുവരവും ശിവസേന പ്രതീക്ഷിക്കുന്നുണ്ട്. യുവസേന സജീവമായതോടെ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനവും അതിശക്തമായിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും വാര്‍ഡിലും വിമത വിരുദ്ധ വികാരം ശിവസേന പ്രവര്‍ത്തകര്‍ ആളിക്കത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇവര്‍ തോറ്റ് പോകാനുള്ള സാധ്യതയും ശക്തമായിരുന്നു. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പും അതോടൊപ്പം 2024ലെ നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പമുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മഹാവികാസ് അഗാഡി സഖ്യത്തിന് നിര്‍ണായകമാണ്. ശിവസേന അതില്‍ തിളങ്ങിയാല്‍ പിന്നെ പിടിച്ച് നിര്‍ത്തുക പ്രയാസമായിരിക്കും.
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി