പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ട്, ആ വോയിസ് ക്ലിപ്പിൽ മൂന്നാമതൊരാളും, ശ്വേതയ്ക്കെതിരെ ഒളിയമ്പുമായി ഉഷ
രമേഷ് പിഷാരടിയുടെ ശ്വേതാ മേനോനും തമ്മിലുളള ഫോൺ സംഭാഷണം പുറത്ത് വന്ന സംഭവത്തിൽ ശ്വേതാ മേനോന് എതിരെ പരോക്ഷ പരിഹാസവുമായി നടി ഉഷ ഹസീന. ആ ഫോൺ സംഭാഷണത്തിൽ മൂന്നാമത് ഒരാൾ കൂടി ഉണ്ടായിരുന്നു എന്നാണ് പുതിയ നമ്പറെന്നും ഇത്രയും ബുദ്ധിയും ധൈര്യവും ഇതിന് മുൻപ് ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു എന്നും ഉഷ പരിഹസിക്കുന്നു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഉഷ ഹസീനയുടെ പരിഹാസം. കുറിപ്പ് വായിക്കാം: '' എന്റെ പൊന്നോയ്.... അടർക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായിട്ട് ഇറങ്ങുന്നുണ്ട് കേട്ടോ.... പുറത്തുവന്ന വോയിസ് ക്ലിപ്പ് ആ ലൈനിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നാണ് അഭിമന്യു പുതിയ വിശദീകരണവുമായി വരാൻ പോകുന്നതെന്ന്.

അങ്ങനെയെങ്കിൽ നിങ്ങൾ ആ ലൈനിൽ നിർത്തി കാൾ റെക്കോർഡ് ചെയ്യിച്ച മറ്റൊരാൾ ആരാണെന്ന് നിങ്ങൾ വെളിപ്പെടുത്തണം...അങ്ങനെ ഹൈഡ് ചെയ്ത് മൂന്നാമതൊരാളെ ലൈനിൽ നിർത്തി സംസാരിക്കുന്നതുംഅത് റെക്കോഡ് ചെയ്യിച്ചതും അതിലും വലിയ കൊടും ചതി... വഞ്ചന നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.... ആ പേരൊക്കെ ഞങ്ങൾക്ക് വലിയ കോമഡി ആയിട്ടാണ് തോന്നുന്നത്. ഭയങ്കരമാന ആളപ്പാ..
ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുൻപ് ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു. ഈ പരിപ്പ് ഒന്നും ഇവിടെ വേവാൻ പോകുന്നില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.














Click it and Unblock the Notifications