ജയറാം ഈ കാണിക്കുന്ന ഗിമ്മിക്സ് അതിനുവേണ്ടി, കാളിദാസിന് പോലും ഈ കാപട്യം ഇല്ല';ശാന്തിവിള ദിനേശ്
നടൻ ജയറാമിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. അതിവിനയം കാണിച്ച് നടക്കുന്ന വ്യക്തിയാണ് ജയറാം എന്നും ക്യാമറക്ക് മുന്നിൽ അല്ല സ്വന്തം ജീവിതത്തിലാണ് ഈ നടന്റെ യഥാർത്ഥ അഭിനയം നടക്കുന്നതെന്നും ശാന്തിവിള പരിഹസിച്ചു. തമിഴ്നാട്ടിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കുന്ന അമിത വിനയം പച്ചക്കള്ളത്തിൻ്റെ ലക്ഷണമാണെന്നും ശാന്തിവിള വിമർശിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'പല പ്രാവശ്യം എന്നോട് നമ്മുടെ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ദിനേശേ അതിവിനയം കാണിക്കുന്ന ഒരാളെയും ദിനേശ് ജീവിതത്തിൽ വിശ്വസിക്കരുതെന്ന്. കാരണം ഈ അതിവിനയം കാണിക്കുന്നവൻ പച്ച കള്ളനായിരിക്കും, കള്ളമേ ജീവിതത്തിൽ കാണിക്കു ,അങ്ങനെയുള്ളവനാണ് ഈ അതിവിനയം കാണിക്കുന്നത് എന്ന്. എന്റെ അനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ അദ്ദേഹത്തിൻ്റെ നിരീക്ഷണം 100ശതമാനം സത്യമാണെന്ന് ഞാൻ സർട്ടിഫൈ ചെയ്യും. ഉദാഹരണത്തിന് നടൻ ജയറാമിന്റെ കാര്യം തന്നെ എടുക്കാം, നല്ല പരിചയക്കാരായിരുന്നു ഞങ്ങൾ സ്വയംവര പന്തലിലും എഴുന്നള്ളത്തിലും ഒക്കെ ഒന്നിച്ച് വർക്ക് ചെയ്തവരാണ്.

അയാളുടെ ആദ്യകാല വചനം അടക്കമുള്ള സിനിമകളുടെ സെറ്റിൽ പത്രക്കാരനായി പോയ കാലം മുതലുള്ള ബന്ധമാണ്. അയാളെ നമുക്ക് അതിവിനയത്തോടെ അല്ലാതെ മമ്മൂട്ടിയെ പോലെയോ പ്രണവ് മോഹൻലാലിനെ പോലെയോ നമുക്ക് കാണാനേ കഴിയില്ല. ഇവരുടെ ഒന്നും മുഖത്ത് വിനയമില്ലല്ലോ. പക്ഷേ ജെന്റിൽമാൻമാരാണ് ഈ രണ്ടുപേരും. ഞാൻ പറഞ്ഞത് എന്നുമാത്രമല്ല ജയറാമിനെ പോലെ ഇത്തരം നാട്യമുള്ള ഒരു മുഖം ജയറാമിന്റെ മകൻ കാളിദാസിന് പോലും കാണാൻ കഴിയില്ല.
പൊളിഞ്ഞു നിന്ന ജയറാമിനെ വെച്ച് സൂപ്പർ ഹിറ്റുകൾ തുടർച്ചയായി നൽകിയ രാജസേനനോട് ഇയാൾ കാട്ടിയ പ്രവർത്തി ഒട്ടും നമുക്ക് ന്യായീകരിക്കാൻ കഴിയുന്നതല്ലല്ലോ. ആദ്യ സിനിമയിൽ അഭിനയിക്കാൻ അപരന്റെ സെറ്റിൽ ചെന്നിടം മുതൽ സുരേഷ് ഉണ്ണിത്താനുമായി ഉണ്ടാക്കിയെടുത്ത നല്ല സൗഹൃദം ഉണ്ടായിരുന്നു ജയറാമിന്. ഉണ്ണിത്താൻ ജാതകത്തിലൂടെ സ്വതന്ത്ര സംവിധായനായി മാറിയപ്പോൾ ലോഹിതദാസിന്റെ തിരക്കഥയിൽ ജയറാം ആയിരുന്നു ജാതകത്തിലെ നായകൻ. ലോഹി എഴുതി ഉണ്ണിത്താൻ ചെയ്ത രണ്ടാമത്തെ സിനിമ രാധാ മാധവത്തിലും ഇയാളെ തന്നെ നായകനാക്കി. ഉണ്ണിത്താന്റെ മുഖചിത്രം എന്ന് പറഞ്ഞ സിനിമ ജയറാമിന്റെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് .അങ്ങനെയുള്ള സുരേഷ് ഉണ്ണിത്താൻ ഒരു കഥ പറയാൻ തിരുവനന്തപുരത്തെ ഹോട്ടൽ ഗീതിൽ റിസപ്ഷനിൽ രണ്ടര മണിക്കൂർ ജയറാമിന്റെ തിരുമുഖം കാണാനായി കാത്തിരുന്നു. സാർ ഉറങ്ങുകയാണ് എന്നാണ് ഇയാളുടെ കൂടെയുള്ള എർത്ത് പറഞ്ഞത്. എന്നിട്ട് സുരേഷ് ഉണ്ണിത്താൻ്റെ മുന്നിലൂടെ അദ്ദേഹത്തെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അപരിചിതത്വം കാണിച്ച് കാറിൽ കയറിപ്പോയി. രണ്ടര മണിക്കൂറിനു ശേഷം സുരേഷ് ഉണ്ണിതാന്റെ മനസ്സിൽ ജ്വലിച്ച ശാപം ഉറപ്പായും ജയറാം അനുഭവിച്ചിരിക്കാം. എത്ര പെട്ടെന്നാണ് നായകനിൽ നിന്നും തപോന്ന് താഴെ പോയത്.
ക്യാമറക്ക് മുന്നിൽ അല്ല സ്വന്തം ജീവിതത്തിലാണ് ഈ നടന്റെ യഥാർത്ഥ അഭിനയം നടക്കുന്നത്. കാണുന്നവർക്ക് തോന്നും ശോ എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ എന്ന്. ജന്മം കൊണ്ട് ഇയാൾ പൂണൂൽ ഇട്ടവനാണ്, പക്ഷെ കാളയും കോഴിയും മീനും ഒക്കെ തിന്നുന്ന പൂണൂൽ ധാരിയുമാണ്. ഭാര്യയാണെങ്കിൽ ഒരു നായരു കുട്ടി ആയിരുന്നല്ലോ. മലയാറ്റൂർ രാമകൃഷ്ണന്റെ ജേഷ്ഠന്റെ മകൻ ആണ് ജയറാം. മലയാറ്റൂർ ഐഎഎസ് എപ്പോഴും താനൊരു ഒരു പെരുമ്പാവൂരുകാരൻ എന്നേ പറഞ്ഞിട്ടുള്ളൂ. അല്ലെങ്കിൽ മലയാറ്റൂരുകാരൻ എന്നേ പറഞ്ഞിട്ടുള്ളൂ. അമ്മയെ അച്ഛൻ തിരുമണം നടത്തിയത്, കേരളത്തിൽ പിള്ളേരെ ഉണ്ടാക്കിയത്, കേരളത്തിൽ പഠിപ്പിച്ചു വലുതാക്കി ഉത്സവപറമ്പുകളിൽ മിമിക്രി കളിക്കാൻ പോയത്, കേരളത്തിൽ നടനായത്, കേരളത്തിൽ സംബന്ധം കഴിച്ചത്, പക്ഷേ തമിഴന്റെ ക്യാമറ കണ്ടാൽ പറയും മാതൃഭാഷ എന്റെത് തമിഴ് ആണെന്ന്.
ഒരു യൂട്യൂബർ പറയുന്നത് ഒരു രൂപയുടെ എളിമ ഇടേണ്ടിടത്ത് 2000 രൂപയുടെ എളിമ ഇട്ടുകളയും ജയറാം എന്നാണ്. 100% നല്ല നിരീക്ഷണമാണത്. ജയറാം പറയുന്നത് മലയാളവും തമിഴും തനിക്ക് കംഫേർട്ട് ആണെന്നാണ്. വീട്ടിൽ തമിഴാണ് സംസാരിക്കുന്നത് എന്നാണ്. ഇവിടെ വന്ന് ചെണ്ട കൊട്ടും തമിഴ്നാട്ടിൽ ചെന്ന് വോട്ട് ചെയ്യും. മോഹൻലാലും ദുൽഖറും ഭഗതും നയന്താരയും പ്രിയനും കല്യാണിയും ഒരുകാലത്ത് കുറേകാലം മമ്മൂട്ടിയും ഒക്കെ വർഷങ്ങളായി തമിഴ്നാട്ടിൽ താമസിച്ചിരുന്നു. പക്ഷേ ഇവരാരും ഞാൻ വന്ത് തമിഴൻ മട്ടും താ എന്ന് പറഞ്ഞിട്ടില്ല. അവർ മലയാളിയായി അഭിമാനത്തോടെ ചെന്നൈയിൽ ജീവിക്കുന്നു.
നക്കാപിച്ച വേഷങ്ങൾക്കായുള്ള ഗിമ്മിക്സ് ആണ് ജയറാമിൻ്റേത്.
ശ്രീനിവാസൻ മരിച്ചപ്പോൾ പറയുകയാണ് എനിക്ക് അന്ന് നിർത്തി പോരാൻ പറ്റാത്ത ഒരു ഷൂട്ട് ഉണ്ടായിരുന്നുവെന്ന്. ആറു കോടിയിലധികം വിലവരുന്ന വസ്തുവകകൾ ബന്ധം വേർപെടുത്തിയിട്ട് പോലും മക്കൾക്കായി ഇട്ടിട്ട് മരിച്ച ഭർത്താവിന്റെ ചേതനയറ്റ ശരീരം കിടക്കുമ്പോൾ ബിഗ് ബോസിൽ അർമാദിച്ചവൾ ഉള്ള നാടാണ് കേരളം.
ജോഷി സാർ സംവിധാനം ചെയ്ത അമ്മ നിർമ്മിച്ച 2020 സിനിമയിലെ ക്ലൈമാക്സിൽ അഞ്ചു പേര് നിരന്നു നടന്നു വരുന്നതാണല്ലോ പോസ്റ്റർ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് പിന്നെ ജയറാം .പക്ഷെ സിനിമയിൽ ജയറാം ഇല്ല അങ്ങനെ നടന്നു വരുന്നതിൽ. വിഷു കാരണം വീട്ടിൽ പോയതിനിലാണ് ഇതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്. പിന്നെ വിഷുവിനെ വിട്ടു. മറ്റൊരു ക്യാമറ കാണുമ്പോൾ പറഞ്ഞത് ശബരിമലയിൽ പോയതാണെന്ന്. മൂന്നാമത്തെ തമിഴ് അഭിമുഖത്തിൽ പറഞ്ഞത് ദീപാവലിക്ക് വീട്ടിൽ പോകുന്നതായിരുന്നു പ്രധാനം, അതാണ് പോയതെന്നാണ്.
വാക്കിന് എന്തെങ്കിലും ഒരു സ്ഥിരത വേണ്ടേ. ഞാൻ ഈ പറയുന്നതൊക്കെ കാണുന്ന ജനം എന്നെ പുച്ഛിക്കും നാക്കെടുത്തു വളച്ചാൽ കള്ളമേ പറയൂ പൊങ്ങച്ചമേ പറയൂ എന്ന് ചിന്തിക്കില്ലേ എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത നടനാണ് ജയറാം'












Click it and Unblock the Notifications