Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാളെന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി'; ലക്ഷ്മി പ്രിയ നീന കുറുപ്പിനെ കെട്ടിപ്പിടിച്ചു- ആലപ്പി അഷ്‌റഫ്

ലക്ഷ്മി പ്രിയ-അന്‍സിബ ഹസന്‍ വിവാദത്തില്‍ ഒന്നിന് പിറകെ ഒന്നായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. അന്‍സിബക്കെതിരെ ലക്ഷ്മി പ്രിയ നല്‍കിയ പരാതി, ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ നല്‍കിയ പരാതി, ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശം എന്നിവയ്‌ക്കെല്ലാം പുറമെ, അന്‍സിബയുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് പുതിയ ചില കാര്യങ്ങള്‍ കൂടി ലക്ഷ്മി പ്രിയ പരസ്യപ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്മി പ്രിയക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരാന്‍ ഇത് കാരണമായി.

സ്വര്‍ണം കൈവശമുണ്ടോ? സൗദി അറേബ്യ യാത്രക്കാര്‍ സൂക്ഷിക്കണം, പരിധി മാറ്റി, പിഴ കൂടും
സ്വര്‍ണം കൈവശമുണ്ടോ? സൗദി അറേബ്യ യാത്രക്കാര്‍ സൂക്ഷിക്കണം, പരിധി മാറ്റി, പിഴ കൂടും

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വം അന്‍സിബ രാജിവച്ചിരുന്നു. അമ്മയിലെ അംഗത്വംതന്നെ രാജിവച്ചിരിക്കുകയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ നീന കുറുപ്പിനെ ലക്ഷ്മി പ്രിയ കെട്ടിപ്പിടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. അമ്മയുടെ ഓഫീസില്‍ വച്ചായിരുന്നു ഈ സംഭവമത്രെ.

lakshmi priya alleppey ashraf

നീന കുറുപ്പുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമാണോ ലക്ഷ്മി പ്രിയ ഇങ്ങനെ ചെയ്തത് എന്ന് വ്യക്തമല്ല. ഇനി അന്‍സിബയുമായും എല്ലാം പറഞ്ഞ് രമ്യമായി പരിഹരിക്കണം എന്ന അഭിപ്രായവും ആലപ്പി അഷ്‌റഫ് തന്റെ വീഡിയോയില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ അന്‍സിബയും ലക്ഷ്മി പ്രിയയും തമ്മിലുള്ള തര്‍ക്കം പോലീസ് സ്‌റ്റേഷന്‍ വരെ എത്തിയതിനാല്‍ രമ്യമായ പരിഹാരം എങ്ങനെ എന്ന് വ്യക്തമല്ല.

ബെംഗളൂരു തൊടാതെ ബുള്ളറ്റ് ട്രെയിന്‍ പാത; ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക്, 18 സ്റ്റേഷന്‍
ബെംഗളൂരു തൊടാതെ ബുള്ളറ്റ് ട്രെയിന്‍ പാത; ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക്, 18 സ്റ്റേഷന്‍

തന്റെ ദുബായ് യാത്രയുമായി ബന്ധപ്പെട്ട് അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി എന്ന് ലക്ഷ്മി പ്രിയ തന്നോട് പറഞ്ഞിരുന്നു എന്ന് ആലപ്പി അഷ്‌റഫ് വീഡിയോയില്‍ പറയുന്നു. തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ അന്‍സിബയും ലക്ഷ്മി പ്രിയയും എത്തിയ കാര്യം മറ്റൊരാള്‍ വഴി അറിഞ്ഞിരുന്നു എന്നും അത് താന്‍ പേര് വെളിപ്പെടുത്താതെ മുമ്പ് വീഡിയോ ചെയ്തിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

വീഡിയോ കണ്ട് ലക്ഷ്മി പ്രിയ ആലപ്പി അഷ്‌റഫിനെ വിളിക്കുകയായിരുന്നുവത്രെ. ശേഷം സ്റ്റേഷനിലും കുടുംബത്തലും നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ പ്രശ്‌നമായി എന്നും ഭര്‍ത്താവ് തന്നെ ചോദ്യം ചെയ്തുവെന്നും പട്ടിയെ തല്ലുന്ന പോലെ തല്ലി എന്നുമെല്ലാം പറഞ്ഞുവെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നു.

ഈ സംഭവങ്ങളെല്ലാം കേട്ടപ്പോള്‍ തനിക്ക് ലക്ഷ്മി പ്രിയയോട് സഹതാപം തോന്നിയിരുന്നു എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. അന്‍സിബയെ കുറിച്ച വര്‍ഗീയതയും തീവ്രവാദവുമെല്ലാം ലക്ഷ്മി പ്രിയ ആരോപിച്ചതോടെ ആ സഹതാപം പോയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ലക്ഷ്മി പ്രിയക്കെതിരെ ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞ കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+