Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും മോഹൻലാലും അമ്മയിലെ പ്രശ്നങ്ങൾ ഇടപെടാത്തതിന് കാരണം ഇതാണ്;സജി നന്ത്യാട്ട്

താരസംഘടനയായ അമ്മയിൽ സാമ്പത്തികമായ നിരവധി അഴിമതികൾ നടന്നിട്ടുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. അവതരിപ്പിച്ച കണക്കുകളൊന്നും ശരിയല്ലെന്നൊരു പൊതുധാരണ ഉണ്ടായിട്ടുണ്ട്.ചിലരുടെ സ്വാർത്ഥതയാണ് അമ്മയുടെ തകർച്ചയ്ക്ക് കാരണമെന്നും സജി നന്ത്യാട്ട് പറയുന്നു. യുട്യൂബ് ചാനലായ ഡിഎൻഎയിലാണ് പ്രതികരണം.

'ചിലരുടെ സ്വാർത്ഥതയാണ് അമ്മയുടെ തകർച്ചയ്ക്ക് കാരണം. അമ്മ സംഘടന നശിക്കണമെന്ന് ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. കാരണം അമ്മ സംഘടന ഉണ്ടെങ്കിലേ ഞങ്ങൾക്ക് നിലനിൽപ്പുള്ളൂ .പക്ഷെ സംഘടന നശിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ട് കാര്യമില്ല. അവിടുത്തെ പ്രധാന പ്രശ്നത്തിന് കാരണം സാമ്പത്തികമായ ഒത്തിരി അഴിമതി നടന്നിട്ടുണ്ട് . കണക്കുകൾ കറക്റ്റ് അല്ല എന്നൊരു പൊതുധാരണ അവിടെ ഉണ്ടായിട്ടുണ്ട് .ഇതിനകത്ത് അധികാര തർക്കമുണ്ട്. പൊതുസമൂഹത്തിന് യാതൊരു അക്കൗണ്ടബിലിറ്റിയും അമ്മ സംഘടനയോട് ഇല്ല പക്ഷേ മറിച്ച് സംഘടനക്കുണ്ട്.

sajimohanlal

താരസംഘടനയിൽ പ്രശ്നക്കാരായ 10 പേരുണ്ട്. ആ പത്ത് പേരെ പുറത്താക്കിയാൽ സംഘടന സ്മൂത്താണ്. 10 പേരും പ്രധാനമായും വില്ലൻ വേഷം ചെയ്യുന്നവരാണ്. 519ൽ 509 പേരും ഹാപ്പി ആയിരിക്കും. ഇതിനകത്ത് സ്ത്രീകളെ മുന്നിൽ നിർത്തി ചരട് വലിച്ചുകൊണ്ടിരിക്കുന്നത് അമ്മയിലെ വില്ലന്‍മാരാണ്.മമ്മൂട്ടിക്കും മോഹൻലാലിനുമൊന്നും സംഘടന വേണമെന്ന് നിർബന്ധമില്ല. മറ്റുള്ളവർക്ക് സഹായമാകട്ടെ എന്ന് ഓർത്താണ് അവർ ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്.

ഇവിടെ ഇത്തിക്കണ്ണികൾ കുറച്ചെണ്ണം ഉണ്ട്. അവരാണ് പ്രശ്നം. സംഘടന ഇനി ഒരിക്കലും ശരിയാകത്തില്ല. ശ്വേത മേനോൻ വൈകാരികമായാണ് രാജിവെച്ചത്. പിന്നാലെ ചിലർ പിന്നിൽ നിന്ന് കളിച്ചു, രാജിവെയ്ക്കേണ്ടതില്ലെന്ന് പറയിപ്പിച്ചു. ഈ വിഷയത്തിൽ പിഷാരടിക്കും വലിയ ഡാമേജ് ഉണ്ടായിട്ടുണ്ട്. ശ്വേത പുറത്തുവിട്ട ഓഡിയോ പിഷാരടിയുടെ ഇമേജിനെ ബാധിച്ചിട്ടുണ്ട്. സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഇനി അഥവാ അടുത്താലും അവർ അത് അധികകാലം നിൽക്കില്ല. അതുപോലെ മാനസികമായും പലർക്കും നല്ല പരുക്ക് ഉണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മോശം ഇമേജ് സംഘടനയിലെ പലർക്കും ഉണ്ടായി. പ്രതിച്ഛായ നന്നാക്കാൻ ലക്ഷ്യം വെച്ചാണ് സ്ത്രീകളെ കൊണ്ടുവന്നത്. പക്ഷെ ചില ഇത്തിൾക്കണ്ണികൾക്ക് അധികാരം പോയപ്പോൾ പിടിച്ച് നിൽക്കാനായില്ല. അവർ കളിച്ച പൊറാട്ട് നാടകത്തിൽ ചില പാവം പെണ്ണുങ്ങൾ വീണുപോയതാണ്.

ഈ സംഘടന പൊതുമദ്യത്തിൽ തുണി ഉരുങ്ങി നിൽക്കുകയാണ്. ഈ സംഘടനയെ ആരൊക്കെ തുണി ഇടീപ്പിച്ചാലും ശരിയാവുകയില്ല. ഇതിനകത്ത് ഒത്തിരി ഒത്തിരി ഉള്ളുകളികൾ ഉണ്ട്. അടിസ്ഥാനം സാമ്പത്തികമാണ്.അമ്മയുടെ ഫണ്ടിനകത്ത് തിരുമുറികൾ നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. അതൊക്കെ വെളിയിൽ വരാതിരിക്കാൻ വേണ്ടിയിട്ടാണ് കൂട്ടിയടിപ്പിച്ചത് എന്ന് പറയുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഇതിലൊന്നും ഇടപെടുന്ന പ്രശ്നം ഇല്ല. കാരണം ഇത് നന്നാവില്ലെന്ന് അവർക്ക് മനസ്സിലായി.

അമ്മയിൽ മൂന്ന് ഗ്രൂപ്പുണ്ട്. അവിടെ ഒബ്ലിഗേഷൻസ് ഇല്ല. ആർക്കും ആരോടും ഒരു കൂട്ടുത്തരവാദിത്തവുമില്ല. സ്വന്തം കാര്യം സിന്ദാബാദ്, അതിനുവേണ്ടി കുറച്ച് ഇമേജ് ക്രിയേറ്റ് ചെയ്യുന്നവരുണ്ട്. സംഘടനയിൽ ബുദ്ധിയുള്ളവർ കുറവാണ്. ഇവർ കലാകാരൻമാരാണല്ലോ.വൈകാരികമായാണ് ഇവർ പ്രതികരിക്കുക', സജി നന്ത്യാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+