കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ഭാര്യമാര്‍ കരുത്തു നേടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവേയുള്ള ധാരണയ്ക്ക് വിപരീതമായി കേരളത്തിലെ ഗള്‍ഫ് ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കുകയും ചെയ്തതായി ഒരു പഠനം കണ്ടെത്തി.

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഏറ്റടുത്ത കേരളത്തിലെ മൈഗ്രേഷന്‍ -- മാനങ്ങള്‍, കാരണങ്ങള്‍, പ്രത്യാഖാതങ്ങള്‍ എന്ന വിഷയത്തിലുള്ള പഠനം ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ഭാര്യമാരെക്കുറച്ചുള്ള പല തെറ്റിധാരണകളും തിരുത്താന്‍ പോന്നതായിരുന്നു. ഏകദേശം പത്തുലക്ഷത്തിലധികം മലയാളികള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു.

ഈ പഠനം നടത്തിയ പ്രസിദ്ധ ജനസംഖ്യാശാസ്ത്രജ്ഞരായ കെ സി സക്കറിയ, ഇ റ്റി മാത്യു, എസ് ഇരുദിയരാജന്‍ എന്നീ മൂന്നംഗ ടീമിന്റെ അഭിപ്രായത്തില്‍ ഒറ്റപ്പെടല്‍, മാനസിക പിരിമുറുക്കം, ഭര്‍ത്താവിന്റെ മാതാപിതാക്കളുമായുള്ള സ്പര്‍ദ്ധകള്‍, കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്നിവ താല്‍ക്കാലികം മാത്രമാണ്.

വീട്ടില്‍ ഭര്‍ത്താക്കന്മാരുടെ അഭാവം മൂലം പൊതുവേ നാണംകുണുങ്ങികളും, പരാശ്രയത്തോടെ ജീവിച്ചിരുന്നതുമായ ഈ യുവതികള്‍ മറ്റേത് യുവാക്കളേയും പോലെ ആത്മവിശ്വാസമുള്ളവരും, സ്വന്തം കാലില്‍ നിക്കുന്നവരുമായി, എന്ന് പഠനം കണ്ടെത്തി.

ഈ സംസ്ഥാനതല സര്‍വേയുടെ മറ്റൊരു വെളിപ്പെടുത്തല്‍ മിക്ക ഗള്‍ഫ് ഭാര്യമാരും ഭര്‍ത്താവിന്റെ കുടിയേറ്റത്തില്‍ നിന്ന് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനെക്കുറിച്ച് എടുത്തു പറഞ്ഞുവെന്നുള്ളതാണ്. അന്‍പത്തിയാറ് ശതമാനം പേര്‍ സാമ്പത്തിക നേട്ടത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇരുപത്തിയെട്ട് ശതമാനം പേര്‍ തങ്ങള്‍ സ്വന്തമായി ഒരു വീടുള്ളതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ആറു ശതമാനം പേര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ടു പണിയെടുക്കുന്നതു കൊണ്ട് അവരുടെ കടങ്ങള്‍ള്‍ വീട്ടാന്‍ സാധിച്ചുവെന്ന് പറഞ്ഞു.

ഏതായാലും എണ്‍പത്തിമൂന്ന് ശതമാനം സ്ത്രീകള്‍ പറഞ്ഞത് അവര്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളെയാണ് തങ്ങളുടെ മകളുടെ ഭാവി വരനായി കാണുവാനാഗ്രഹിക്കുന്നതെന്നാണ്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകളാണ് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരാളെ മരുമകനായി സ്വീകരിക്കുവാന്‍ തയ്യാറുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X