കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആന്ധ്രപ്രദേശ് മുന്‍ ആഭ്യന്തരമന്ത്രി അപകടത്തില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഇന്ദ്ര റെഡ്ഡി റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ഷംഷാബാദിനടുത്ത് വെച്ചാണ് അപകടം. അപകടത്തില്‍ മറ്റു രണ്ടുപേര്‍ കൂടെ മരിച്ചിട്ടുണ്ട്.
തന്റെ മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന റെഡ്ഡിയുടെ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ റെഡ്ഡി അന്ത്യശ്വാസം വലിച്ചു. മൃതദേഹം ഇപ്പോള്‍ ഓസ്മാനിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ മരിച്ച മറ്റു രണ്ടു പേര് അദ്ദേഹത്തിന്റെ ഡ്രൈവറും വിദ്യാസാഗര്‍ എന്നൊരാളുമാണ്. അംഗരക്ഷകന്റെ നില ഗുരുതരമാണ്.