കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടക കക്ഷികളിലെ ഭിന്നത; ഇടതുമുന്നണിക്ക് തലവേദന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ ഘടക കക്ഷികളിലെ ഭിന്നത ഇടതുമുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നു. ആര്‍.എസ്.പി പിളര്‍ന്നതിന് പിന്നാലെ ജനതാദളിലും ഭിന്നത ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്.

മെയ് ഒന്നിന്് തലസ്ഥാനത്താരംഭിക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ ആര്‍.എസ്.പി-ബി യു.ഡി.എഫില്‍ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനതാദളിലെ മുന്‍ മന്ത്രി പി.ആര്‍. കുറുപ്പിന്റെയും സുലൈമാന്‍ റാവുത്തര്‍ എം.എല്‍.എ യുടെയും നേതൃത്വത്തിലുള്ള വിമത വിഭാഗമാകട്ട മെയ് അഞ്ചിന് എറണാകുളത്ത് യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ യോഗത്തിനു ശേഷം പാര്‍ട്ടിയിലെ പിളര്‍പ്പ് ഔദ്യോഗികമായി പൂര്‍ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ജനതാദള്‍ പിളര്‍ന്നാല്‍ കുറുപ്പ് വിഭാഗം ഇടതുമുന്നണിയില്‍ തുടരുമോയെന്നോ എല്‍.ഡി.എഫ് നേതൃത്വം അവരെ അംഗീകരിക്കുമോ എന്നോ തീര്‍ച്ച പറയാനാവില്ല. എന്നാല്‍ ദേശീയതലത്തില്‍ ഇടതുമുന്നണിയുമായി സഖ്യമുള്ള ജനതാദള്‍ ഔദ്യോഗിക വിഭാഗത്തിനെ സി.പി.എമ്മിനും സി.പി.ഐക്കും കൈവിടാനുമാവില്ല.

ആര്‍.എസ്.പി-ബിയ്ക്കും ജനതാദളിലെ വിമതവിഭാഗത്തിനും സംസ്ഥാനതലത്തില്‍ ഏറെ സ്വാധീനമുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ പ്രാദേശിക തലത്തില്‍ അവര്‍ക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ അടുത്തുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ ഇടതുമുന്നണിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണി നേതൃത്വം ഭയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X