കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ത്രീ മൗസ്കെറ്റീര്‍സിനായി അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോട്ടയം: ഇന്ത്യയിലെ വളര്‍ന്ന വരുന്ന വെബ് ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ഈ രംഗത്തെ പ്രഗത്ഭരും ഇന്ത്യന്‍ഇന്‍ഡെക്സ് ഡോട്ട് കോമും ചേര്‍ന്ന് ദ് മൗസ്കെറ്റീര്‍ അവാര്‍ഡ്ഏര്‍പ്പെടുത്തി. നാസ്കോം പ്രസിഡന്റ് ഡെവാങ് മേത്ത, ചലച്ചിത്രതാരവും ഇന്റര്‍നെറ്റ് പ്രചാരകനുമായ ഷമ്മികപൂര്‍, പല വെബ് വികസന കമ്പനികളുടേയും ഡിസൈന്‍ സംഘങ്ങള്‍ എന്നിവരായിരിക്കും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയിലുണ്ടായിരിക്കുക.

പ്രൊഫഷണല്‍ വെബ് വികസന കമ്പനികളെ മത്സരിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ഇന്ത്യന്‍ഇന്‍ഡക്സ് ഡോട്ട് കോമിന്റെ സി ഇ ഒ ആയ സിജി ജോണ്‍ പറഞ്ഞു. ഡിസൈനിങ് ഒരു വിനോദമായി ചെയ്യുന്നവര്‍ക്ക് വന്‍ കമ്പനികളില്‍ കിട്ടുന്ന സൗകര്യങ്ങളൊന്നുമില്ലാതെയാണ് മത്സരിക്കുന്നത്. പ്രതിഭാ സമ്പന്നരായ ധാരാളം ചെറുകിട വെബ് ഡിസൈനര്‍മാര്‍ ഇന്ത്യയിലെങ്ങുമുണ്ട്. മൗസ്കെറ്റീര്‍ അവാര്‍ഡ് ന്യായമായ ഒരു മത്സരവേദി ഒരുക്കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് സിജി പറഞ്ഞു.

ഡിസൈനുകള്‍ കിട്ടേണ്ട അവസാന തീയതി മേയ് മുപ്പതാണ്. ഫലം ജൂണ്‍ രണ്ടാമാഴ്ചയോടെ പുറത്തു വരും. അപേക്ഷകള്‍ ഇന്ത്യന്‍ഇഡക്സ് ഡോട്ട് കോം എന്ന വിാലസത്തില്‍ ലഭിക്കും. ആദ്യത്തെ മൂന്ന് മൗസ്കെറ്റീറുകള്‍ക്കും വെബ് ഹോസ്റിങ് പാക്കേജുകള്‍ ബേ വെബ് ഇന്ത്യയില്‍ നിന്ന് സൗജന്യമായി ലഭിക്കും. സൗജന്യമായി പല മാസികകളുടേയും വരിക്കാരാകുന്നതിനു പുറമേയാണിത്.

ഇന്ത്യന്‍ ഇന്‍ഡക്സ് ഒരു ഇന്ത്യയിലേക്കുള്ള വെബ് വഴികാട്ടിയും സേര്‍ച്ച് എഞ്ചിനുമാണ്. സൈറ്റുകളെപ്പററിയുള്ള വിലയിരുത്തലുകളും ഇന്ത്യന്‍ ഇന്റര്‍നെറ്റ് വാര്‍ത്തകളും ഇതില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷേര്‍ലി എബ്രഹാം,
(ഇന്ത്യന്‍ ഇന്‍ഡക്സ് ഡോട്ട് കോം)
വെബ് സൈറ്റ് ടെക്നോളജീസ്,
ക്ലോസ് -2, ബേക്കര്‍ ഹില്‍,
കോട്ടയം, കേരളം, ഇന്ത്യ.
ടെലിഫോണ്‍ 0481-581130 / 594442 / 597814

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X