പ്രതിപക്ഷത്തെ സ്വാധീനിക്കാന്‍ മന്ത്രി ശ്രമിച്ചെന്ന ആരോപണം : സി.പി.എമ്മ ില്‍ ചര്‍ച്ച
തിരുവനന്തപുരം: നിയമസഭയില്‍ ആരോപണമുന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തെ മന്ത്രി ടി. ശിവദാസമേനോന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടുത്ത സി.പി.എം സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് കരുതുന്നു.
കെ.എസ്.ആര്‍.ടി.സിക്ക് ബാറ്ററി നല്‍കുന്നത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യമുന്നയിക്കാന്‍ കെ. സുധാകരന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് രേഖാമൂലം എഴുതി കൊടുത്തിരുന്നു. എന്നാല്‍ മന്ത്രിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് എ.കെ. ആന്റണി ഇതു തടയുകയായിരുന്നുവെന്നും കെ. കരുണാകരന്‍ തുറന്നടിച്ചിരുന്നു. പ്രതിപക്ഷത്തെ മന്ത്രി സ്വാധന്രിക്കാന്‍ ശ്രമിച്ചത് ശരിയായ നടപടിയല്ലെന്ന് വാദിക്കാനാണ് സി.പി.എമ്മില്‍ ശിവദാസമേനോനെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ തീരുമാനം. അവര്‍ അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച വാദമുന്നയിക്കും.
സി.പി.എമ്മിലെ ചേരിപ്പോരിന്റെ ഭാഗമായി മന്ത്രിയെ എതിര്‍ക്കുന്ന വിഭഠഗമാണ് ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ എത്തിച്ചുകൊടുത്തത് എന്ന് പറയപ്പെടുന്നു. എന്നഠല്‍ ഈ രേഖകള്‍ പ്രതിപക്ഷം വേണ്ടപോലെ ഉപയോഗിച്ചില്ലെന്നായിരുന്നു കരുണാകരന്റെ ആരോപണം. ഈ പ്രശ്നം സി.പി.എമ്മിലും കേണ്‍ഗ്രസ്സിലും പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.