കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറി ബ്ലെയര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ടോണി ബ്ലയറിന്റെ 45 കാരി ഭാര്യ ചെറി ബ്ലെയര്‍ ഒരു ആണ്‍കുഞ്ഞിന് ശനിയാഴ്ച ജന്മം നല്‍കി. 150 വര്‍ഷത്തിലാദ്യമായാണ് ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി ഔദ്യോഗിക കാലയളവില്‍ പിതാവാകുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കുഞ്ഞിന് ലിയോ എന്നാണ് പേരിട്ടിരിക്കുന്നത്. ടോണി ബ്ലയറിന്റെ പിതാവിന്റെ പേരാണിത്. എന്നാല്‍ വളരെ മുന്‍പ് തന്നെ വാതുവെപ്പുകാര്‍ ഈ പേരില്‍ പന്തയം വെച്ചിരുന്നു. യോഗി, ടെഡ്ഡി, റൂപേര്‍ട്ട് എന്നീ പേരുകളിലും ചിലര്‍ വാതുവെച്ചെങ്കിലും അവര്‍ക്കൊക്കെ കെട്ടിവച്ച കാശു പോയി.

ചെറി പ്രസവിച്ച വെസ്റ്റ്മിനിസ്റ്റര്‍ ഹോസ്പിറ്റലിനേയും ജീവനക്കാരേയും ബ്ലയര്‍ പ്രശംസിച്ചു. ഇതൊരു സ്വാഭാവിക പ്രസവമായതിനാല്‍ ചെറിക്കും എനിക്കും വളരെ നന്ദിയുണ്ട് ടോണി ബ്ലയര്‍ പറഞ്ഞു. ജി എം ടി 23: 55 നായിരുന്നു ജനനം. കുഞ്ഞിന്റെ തുക്കം 3.1 കിലോ (പന്ത്രണ്ട് ഔണ്‍സ്) . പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതാണിക്കാര്യം.

പ്രഗത്ഭയായ ഒരു വക്കീലാണ് ചെറി. പ്രസവ ശേഷം ഉടന്‍ തന്നെ ഡൗണിങ് സ്റ്രീറ്റിലെ താമസസ്ഥലത്തേക്ക് അമ്മയും കുഞ്ഞും പ്രധാനമന്ത്രിയും പോയി. പ്രസവം സിസേറിയന്‍ ആയിരിക്കും എന്നാണ് പരക്കേ കരുതപ്പെട്ടിരുന്നത്. പ്രധാനമന്ത്രി സന്തോഷവര്‍ത്തമാനം അച്ഛനോട് ഫോണില്‍ പറഞ്ഞു എന്ന് ഡൗണിങ് സ്റ്രീറ്റ് വക്താവ് അറിയിച്ചു. ചെറി ക്ഷീണിതയാണെങ്കിലും സന്തോഷവതിയാണെന്നും വക്താവ് പറഞ്ഞു. ടോണി ബ്ലയര്‍ ചെറി ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X