സിവില്‍സര്‍വീസ്: സുരേഷ് കുമാറിന് മൂന്നാം റാങ്ക്
കഴിഞ്ഞ വര്‍ഷം നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലെ സൊരാബ് ബാബുവിനാണ് ഒന്നാം റാങ്ക്. കാണ്‍പൂരിലെ സന്തോഷ് കുമാര്‍ മിശ്ര രണ്ടാം റാങ്ക് കരസ്ഥമാക്കി.
കൊല്ലം ജില്ലയിലെ കോട്ടവട്ടത്തെ രാം നിവാസിലെ എസ്. സുരേഷ് കുമാര്‍ മൂന്നാം റാങ്ക് നേടി. സുരേഷ് കുമാറുള്‍പ്പെടെ ആദ്യ ഇരുനൂറു റാങ്കുകളില്‍ ആറു മലയാളികളുണ്ട്.
റാങ്ക് നേടിയ മറ്റ് മലയാളികള്‍
വിനോദ് റാവു (9-ാം റാങ്ക്), രാജലക്ഷ്മി നഗര്‍, പട്ടം, തിരുവനന്തപുരം
ജിതേന്ദ്ര ശ്രീവാസ്തവ (30), അഞ്ജലി, കൊടുങ്ങാനൂര്‍, തിരുവനന്തപുരം
ജി. അശ്വതി (54), ദര്‍ശനം, ശ്രീകാര്യം, തിരുവനന്തപുരം
അക്വിനോ വിമല്‍ (84), സരി നിവാസ്, പട്ടം, തിരുവനന്തപുരം
ഐ.ബി. റാണി (159), സമന്വയം, കോണ്‍വെന്റ് സ്ക്വയര്‍, വാഴിച്ചേരി, ആലപ്പുഴ.
ജിതേന്ദ്ര ശ്രീവാസ്തവ പോലീസ് ഡി.ജി.പിയായ രമണ്‍ ശ്രീവാസ്തവയുടെ മകനും അശ്വതി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മകളുമാണ്.