കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ ആറിന് ഇന്ത്യ-നേപ്പാള്‍ ഉന്നതസംഘചര്‍ച്ച

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള അഞ്ചാമത്തെ ഉന്നതസംഘതല ചര്‍ച്ച ജൂണ്‍ ആറിന് കാട്ട്മണ്ഡുവില്‍ നടക്കും.

ഉന്നതദൗത്യസംഘം ഇന്ത്യന്‍ സഹായത്തോടെ നേപ്പാളില്‍ നടക്കുന്ന വികസന പദ്ധതികളുടെ പുരോഗതി പുനരലോകനം ചെയ്യും. 92 ഒക്ടോബറിലാണ് സംഘം രൂപീകൃതമായത്.

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര ഇന്ത്യന്‍ സംഘത്തെ നയിക്കും. ചീഫ് സെക്രട്ടറി തിരത്ത്മന്‍ സഖ്യയാണ് നേപ്പാള്‍ സംഘത്തിന്റെ തലവന്‍. പുതിയ വികസനപദ്ധതികളേതെന്ന് ചര്‍ച്ചയില്‍ തീരുമാനിക്കും.

കാട്ട്മണ്ഡുവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ വ്യാഴാഴ്ച്ച സര്‍വീസ് പുനരാരംഭിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലായി. ഡിസംബറില്‍ കാട്ട്മണ്ഡുവില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ തട്ടികൊണ്ടുപോയ സംഭവത്തിനു ശേഷം നേപ്പാളിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X