കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗീകാരമില്ലാത്ത ദന്തല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തും

  • By Staff
Google Oneindia Malayalam News

വിദ്യാഭ്യാസം

ബാംഗ്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ അംഗീകാരമാവശ്യപ്പെട്ട് കര്‍ണാകത്തിലെ ദന്തല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിധാന്‍ സൗധത്തിനു മുന്നില്‍ ധര്‍ണനടത്തും. ഇപ്പോള്‍ അംഗീകാരമില്ലാത്ത 13 ദന്തല്‍കോളേജിലെ 2000-ത്തോളം വരുന്ന വിദ്യാര്‍ത്ഥികളാണ് രക്ഷിതാക്കളുമൊത്ത് വിധാന്‍ സൗധത്തിനുമുന്നില്‍ ധര്‍ണ നടത്തുക.

1992 ജൂണ്‍ ഒന്നിനുശേഷം രൂപീകരിക്കപ്പെട്ട ഈ കോളേജുകളിലെ 85 ശതമാനം വിദ്യാര്‍ത്ഥികളും പൊതു പ്രവേശന പരീക്ഷ വിജയിച്ചാണ് കോഴ്സിനു ചേര്‍ന്നത്. എന്നാല്‍ ഈ കോളേജുകള്‍ക്ക് അത്യാവശ്യമായ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല, കര്‍ണാടക പ്രൈവറ്റ് ദന്തല്‍ കോളേജസ് അസോസിയേഷന്‍ പ്രസിഡണ്ട് എല്‍.കെ. രാജു പറഞ്ഞു.

അംഗീകാരമില്ലാത്തതിനാല്‍ ഇവിടെ നിന്ന് കോഴ്സു കഴിയുന്നവര്‍ക്ക് ഉപരിപഠനത്തിനോ മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്കോ അവസരം ലഭിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X