കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫിജിയില്‍ നാല് ബന്ദികളെ മോചിപ്പിച്ചു
സുവ:ഫിജിയില്‍ സത്രീകളായ നാല് ബന്ദികളെ ജോര്‍ജ് സ്പെയിറ്റിന്റെ സംഘം മോചിപ്പിച്ചു. അതേ സമയം സ്പെയിറ്റും സൈനിക ഭരണാധികാരികളും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ച ഞായറാഴ്ച്ചയും പരാജയപ്പെട്ടു.
മോചിപ്പിക്കപ്പെട്ട നാല് സ്ത്രീകളില്‍ മൂന്ന് പേര്‍ മഹേന്ദ്ര ചൗധരി സര്‍ക്കാരിലെ മന്ത്രിമാരാണ്. മോചിപ്പിക്കപ്പെട്ടവരില്‍ പെടുന്ന അദി കൊയില മാര ചൗധരി സര്‍ക്കാരിലെ മന്ത്രിയും ചൗധരിയുടെ മകളുമാണ്.
സൈനിക ഭരണാധികാരികളും ജോര്‍ജ് സ്പെയിറ്റും തമ്മില്‍ ഞായറാഴ്ച്ച തുടര്‍ന്ന ചര്‍ച്ചയിലും തീരുമാനമൊന്നുമായില്ല. ചര്‍ച്ച പുനരാരംഭിക്കുന്നത് എപ്പോഴെന്ന് അറിവായിട്ടില്ല.
സ്പെയിറ്റിന്റെ സംഘം പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് സൈനിക വക്താവ് പറഞ്ഞു. അവരുടെ അജണ്ടയില്‍ പല ഇനങ്ങളുമുണ്ട്. അതുകൊണ്ടാണ് ചര്‍ച്ച നീളുന്നത്.
നാല് ബന്ദികളെ മോചിപ്പിച്ചത്് നല്ല സൂചനയാണെന്നും സൈനിക വക്താവ് പറഞ്ഞു.