Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവന്‍പോര്‍ട്ട്-വില്യംസ് ഫൈനല്‍

Wimbledon logoലണ്ടന്‍: ഇപ്രാവശ്യത്തെ വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം ആരു നേടുമെന്നറിയാന്‍ ഒരു ദിവസം കൂടി. ജൂലൈ എട്ടിന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഫൈനലില്‍ ഇപ്പോഴത്തെ ചാമ്പ്യനും രണ്ടാം സീഡുമായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് അഞ്ചാം സീഡ് വീനസ് വില്യംസുമായി ഏറ്റുമുട്ടും.

ആസ്ത്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ജെലേന ഡോക്കിക്കിനെ 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താതണ് ഇപ്പോഴത്തെ ചാമ്പ്യന്‍ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ഫൈനലിലെത്തിയത്. ആറുതവണ ഡോക്കിക്കിന്റെ സെര്‍വുകള്‍ ഭേദിച്ച ഡാവന്‍പോര്‍ട്ട് 50 മിനിറ്റുകൊണ്ട് വിജയം കരസ്ഥമാക്കുകയായിരുന്നു.

ആദ്യസെറ്റില്‍ ഡോക്കിക്ക് ഡാവന്‍പോര്‍ട്ടിന്റെ മൂന്നു സെര്‍വുകള്‍ ഭേദിച്ചെങ്കിലും നിര്‍ണ്ണായകഘട്ടത്തില്‍ ഡോക്കിക്കിന്റെ സെര്‍വ് ഭേദിച്ച് ഡാവന്‍പോര്‍ട്ട് സെറ്റ് 6-4-ന് നേടി. രണ്ടാം സെറ്റില്‍ ഡോക്കിക്ക് തീരെ മങ്ങിപ്പോവുകയായിരുന്നു. രണ്ടുതവണ ഡോക്കിക്കിന്റെ സെര്‍വുകള്‍ ഭേദിച്ച ഡാവന്‍പോര്‍ട്ട് നിഷ്പ്രയാസം സെറ്റും മാച്ചും കരസ്ഥമാക്കി.

ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസിനെ തകര്‍ത്തുവന്ന വീനസ് വില്യംസിന് സഹോദരി സെറീനയെ സെമിഫൈനലില്‍ എതിരാളിയായി കിട്ടിയിത് വിധിവൈപരീത്യം. തീര്‍ത്തും ആധികാരികമായ മത്സരത്തില്‍ അനുജത്തിയേക്കാള്‍ കേമി താന്‍ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സെറീനക്കെതിരെ വീനസിന്റെ വിജയം. സ്കോര്‍: 6-2, 7-6.

ടെന്നീസ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച സഹോദരിമാര്‍ തമ്മിലുള്ള മത്സരത്തില്‍ വീനസ് സെറീനയുടെ നാലു സെര്‍വുകള്‍ ഭേദിച്ചപ്പോള്‍ സെറീനക്ക് രണ്ടെണ്ണം ഭേദിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ആദ്യസെറ്റ് അരമണിക്കൂര്‍ കൊണ്ട് നിഷ്പ്രയാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സെറീന ശക്തിയായി തിരിച്ചുവന്നത് വീനസിനെ അത്ഭുതപ്പെടുത്തി. ഇരുവരും ഓരോ തവണ സെര്‍വുകള്‍ ഭേദിച്ച് സ്കോര്‍ 6-6-ലെത്തി. പിന്നീടു നടന്ന ടൈബ്രേക്കറില്‍ 7-3-ന് അനുജത്തിയെ മറികടന്നാണ് വീനസ് ഫൈനലിലേക്കുള്ള ടിക്കറ്റ് സമ്പാദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+