സിംഗര്‍കപ്പ്: പാക്കിസ്ഥാന് 6-ന് 240
കൊളംബോ: സിംഗര്‍കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം പാദമത്സരത്തില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കക്ക് 241 റണ്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്ണെടുത്തു.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ പാക്കിസ്ഥാന് ഈ കളി നിര്‍ണായകമാണ്. ശ്രീലങ്കക്കെതിരെ ഒരിക്കല്‍കൂടി തോറ്റാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
തകര്‍ചയോടെ തുടങ്ങിയ പാക്ക് ഇന്നിംഗ്സിന് ഓള് റൗണ്ടര്‍മാരായ അസ്ഹര്‍ മെഹ്മൂദും അബ്ദുള്‍ റസാഖും ചേര്‍ന്നാണ് മാന്യത നല്‍കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അസ്ഹര്‍ മെഹ്മൂദാണ് പാക്കിസ്ഥാനെ 200 കടത്തിയത്. കളി അവസാനിക്കുമ്പോള്‍ മെഹ്മൂദ് 25 പന്തില്‍ നിന്ന് 43 റണ്ണെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. 17 റണ്ണെടുത്ത അബ്ദുള്‍ റസാഖായിരുന്നു മെഹ്മൂദിന് കൂട്ട്. അഭേദ്യമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 52 റണ്ണെടുത്തു.
സ്കോര്‍ബോര്‍ഡില്‍ 19 റണ്ണാകുമ്പോഴേക്കും പാക്കിസ്ഥാന്റെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. പിന്നീട് ഒത്തു ചേര്‍ന്ന യുവതാരം യൂനിസ് ഖാനും ഇന്‍സമാം ഉള് ഹഖും ചേര്‍ന്നാണ് പാക്ക് ഇന്നിംഗ്സിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റിന് 82 റണ്ണെടുത്ത ഈ കൂട്ടുകെട്ട് പൊളിച്ചത് ശ്രീലങ്ക ക്യാപ്റ്റന്‍ സനത് ജയസൂര്യയാണ്. 47 റണ്ണെടുത്ത ഇന്‍സമാം അട്ടപ്പട്ടുവിന്റെ കൈയില്‍.
പിന്നീടെത്തിയ യൂസഫ് യൂഹാനയോടൊപ്പം ചേര്‍ന്ന് യൂനിസ് ഖാന് ഇന്നിംഗ്സ് മുന്നോട്ടു നീക്കി. 146-ല്‍ വെച്ച് ജയസൂര്യയുടെ പന്തില്‍ കുറ്റിതെറിച്ച് പുറത്താകുമ്പോള്‍ യൂനിസ് 59 റണ്ണെടുത്തിരുന്നു. അതിനുശേഷമെത്തിയ ക്യാപ്റ്റന്‍ മോയിന്ഖാന് കാര്യമായൊന്നും ചെയ്യാനായില്ല.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications