കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്ലസ് ടു വിധി പുന:പരിശോധിക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: പ്ലസ് ടു കേസിലെ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
360 സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വകാര്യ കോളേജ് അധികാരികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ചീഫ് ജസ്റിസ് എ.വി.സാവന്ത്, ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്ലസ് ടു സ്കൂളുകളുടെ പുതിയ ലിസ്റ് തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് സര്‍ക്കാരെന്ന അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ മൊഴിയുടെ വെളിച്ചത്തിലാണ് ഹര്‍ജി തള്ളിയത്.