കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേനക്ക് ഇനി മലയാള ിമേധാവി

  • By Staff
Google Oneindia Malayalam News

ദില്ലി: മലയാളിയായ ലഫ്്.ജനറല്‍ എസ്. പത്മനാഭന്‍ കരസേനയുടെ പുതിയ മേധാവിയാകും. ഒക്ടോബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമേല്ക്കും.ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.

ഇപ്പോഴത്തെ മേധാവി ജനറല്‍ വി.പി. മല്ലിക്കിന്റെ കാലാവധി സപ്തംബര്‍ 30ന് അവസാനിക്കുകയാണ്. ആഗസ്ത് ഒന്ന് ചൊവാഴ്ച ലഫ്്.ജനറല്‍ പത്മനാഭനെ കരസേനാ മേധാവിയായി നിയമിച്ചുകൊണ്ടുള്ള പ്രതിരോധ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

കരസേനാവൃത്തങ്ങളില്‍ പാഡി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജനറല്‍ സുന്ദരരാജന്‍ പത്മനാഭന്‍ ഹസ്രത്ബാല്‍ ദേവാലയത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ കീഴടക്കിയ സൈനിക നീക്കത്തിന് നേതൃത്വം വഹിച്ച് ശ്രദ്ധേയനായിരുന്നു. കരസേനയുടെ ദക്ഷിണമേഖല ആസ്ഥാനത്തിന്റെ മേധാവിയാണ് ജനറല്‍ പത്മനാഭന്‍ ഇപ്പോള്‍.

Padmanabhan, Army Commander1940 ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്താണ് ജനറല്‍ പത്മനാഭന്‍ ജനിച്ചത്. ഡെറാഡൂണ്‍ രാഷ്ട്രീയ മിലിട്ടറി കോളേജിലെ പഠനത്തിനു ശേഷം 1956ല്‍ ഘടക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ കേഡറ്റായി ചേര്‍ന്നു. 1959ല്‍ ആര്‍ട്ടിലറി റെജിമെന്റിലേക്കദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു. തന്റെ 41 വര്‍ഷത്തെ സര്‍വീസിനിടയില്‍ ജനറല്‍ പത്മനാഭന്‍ നിരവധി സൈനിക നീക്കങ്ങള്‍ക്ക് വിജയകരമായ നേതൃത്വം നല്കുകയും ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.

രൂപലക്ഷ്മിയാണ് ജനറല്‍ പത്മനാഭന്റെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X