കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസേറിയന്‍ കഴിഞ്ഞ് അഞ്ച് മാസമായിട്ടും അബോധാവസ്ഥയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചുമാസം മുമ്പ് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ സിസേറിയന് വിധേയയായ യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്നു.

കുലശേഖരം ചെരുപ്പാലൂര്‍ കടൈവിളാകം പുത്തന്‍വീട്ടില്‍ സോമന്റെയും വനജയുടെയും മകള്‍ ശോഭ(20)യാണ് 153 ദിവസമായി അബോധാവസ്ഥയിലുള്ളത്. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച രാത്രി 9.30നാണ് ശോഭയെ സിസേറിയന് വിധേയയാക്കി കുട്ടിയെ പുറത്തെടുത്തത്. സ്വാഭാവിക പ്രസവം സാദ്ധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയപ്പോള്‍ ശോഭയുടെ ഭര്‍ത്താവ് രമേഷ് ബാബു സിസേറിയനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്കുകയയായിരുന്നു.

സിസേറിയന്‍ കഴിഞ്ഞ് മണിക്കൂറുകളായിട്ടും വാര്‍ഡിലേക്ക് കൊണ്ടുവരാത്തതിനെത്തുടര്‍ന്ന് വിവരമന്വേഷിച്ചപ്പോഴാണ് ബോധരഹിതയാണെന്നും ജന്നി ബാധിച്ചിട്ടുണ്ടെന്നും അറിയാനായതെന്ന് ശോഭയുടെ അമ്മ വനജ പറഞ്ഞു. ആരോഗ്യനില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് നാഗര്‍കോവില്‍ ജയശേഖരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ഉപയോഗിച്ച് ശ്വാസഗതി ക്രമീകരിച്ചു. സിസേറിയന്‍സമയത്ത് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്തതാണ് ശോഭ അബോധാവസ്ഥയിലാവാന്‍ കാരണമെന്ന് അവിടെ നടന്ന പരിശോധനയില്‍ തെളിഞ്ഞു.

ചലനശേഷി നഷ്ടപ്പെട്ട് തീര്‍ത്തും അബോധാവസ്ഥയിലായ ശോഭക്ക് ട്യൂബ് വഴി ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നല്കുന്നത്. ശോഭയുടെ ദുരവസ്ഥക്ക് കാരണക്കാരായ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X