കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ ആവശ്യങ്ങളും പ്രതികരണങ്ങളും

  • By Super
Google Oneindia Malayalam News

വീരപ്പന്‍ മുന്നോട്ടുവെച്ച 10 ആവശ്യങ്ങളും അതിനോട് കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതികരണവുമാണ് താഴെ കൊടുത്തിരിക്കുന്നത്.

1.കാവേരി പ്രശ്നത്തിന് ഒരു സ്ഥിരപരിഹാരമുണ്ടാക്കണം. അതിനു മുമ്പായി വി.പി. സിങ് രൂപീകരിച്ച കാവേരി ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഉടന്‍ നടപ്പിലാക്കണം. തമിഴ്നാടിന് 205 ടി.എം.സി വെള്ളം ഉടന്‍ വിട്ടുകൊടുക്കണം. ഈ പ്രശ്നത്തില്‍ ഭാവിയില്‍ ഒരു ആശയകുഴപ്പവുമുണ്ടാകരുത്.

പ്രതികരണം:
കാവേരി ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാന്‍ പ്രധാനമന്ത്രി ചെയര്‍മാനായി കാവേരി ജല അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാടിന് 205 ടി.എം.സി വെള്ളം നല്‍കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതേ കുറിച്ച് ഉടന്‍ തീരുമാനമെടുക്കും. കാവേരി ട്രിബ്യൂണലിന്റെ അന്തിമതീരുമാനം ഉടനുണ്ടാവും.

2. 1991ല്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ ദുരിതം അനുഭവിക്കേണ്ടിവന്ന എല്ലാവര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇതുകൂടാതെ കര്‍ണാടക സര്‍ക്കാര്‍ തമിഴരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കണം.

പ്രതികരണം:
കാവേരി കലാപത്തില്‍ പീഡനം അനുഭവിക്കേണ്ടി വന്നവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ കാവേരി കലാപ ദുരിതാശ്വാസ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് റിട്ടയേഡ് ജില്ലാ ജഡ്ജിമാരടങ്ങുന്ന അതോറിറ്റിക്ക് സുപ്രീം കോടതി വിശദമായ മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. അതോറിറ്റി നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കും.

കോടതിയുടെ നിര്‍ദേശപ്രകാരം പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. പത്തായിരത്തോളം ക്ലെയിമുകള്‍ ഇതിനകം അതോറിറ്റിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തോളം അപേക്ഷകള്‍ തമിഴ്നാട് കര്‍ണാടകയ്ക്ക് കൈമാറിയതാണ്.

12 മാസത്തിനുള്ളില്‍ അതോറിറ്റി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. സുപ്രീം കോടതി അതോറിറ്റിയുടെ സമയപരിധി നീട്ടികൊടുത്തിട്ടുണ്ട്.

3. കര്‍ണാടകയില്‍ തമിഴര്‍ ഒരു പ്രധാന വിഭാഗമാണ്. അതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തമിഴ് അഡീഷണല്‍ ഭരണഭാഷയായി അംഗീകരിക്കണം.

പ്രതികരണം:
ഭാഷാന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങളും ഉത്തരവുകളും മറ്റും ന്യൂനപക്ഷ ഭാഷയില്‍ കൂടി പ്രസിദ്ധപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തവിറക്കിയിട്ടുണ്ട്. തമിഴ്നാടും കര്‍ണാടകയുമടങ്ങുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

4. ബാംഗ്ലൂരില്‍ കവി തിരുവള്ളുവരുടെ ഒരു പ്രതിമ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

പ്രതികരണം:
ബാംഗ്ലൂരില്‍ തിരുവള്ളുവരുടെയും ചെന്നൈയില്‍ സര്‍വജനയുടെയും പ്രതിമകള്‍ സ്ഥാപിക്കാമെന്ന് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ധാരണയായിട്ടുണ്ട്.

5.വീരപ്പനെ പിടിക്കാനായി തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പോലീസുകാരെ ഉള്‍പ്പെടുത്തി കൊണ്ട് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. അന്വേഷണം നടത്തിയ ഗ്രാമങ്ങളില്‍ പോലീസുകാര്‍ ചെയ്തിട്ടുള്ള പാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റിസ് സദാശിവ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ പ്രവര്‍ത്തനം തുടരുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. ഉത്തരവ് എടുത്തുകളയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കമ്മീഷന്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കണം. ടാസ്ക് ഫോഴ്സ് നടത്തിയ അതിക്രമങ്ങള്‍ക്കിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട എല്ലാവര്‍ക്കും 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം. മറ്റു വിധത്തില്‍ പീഡിതരായവര്‍ക്ക് അഞ്ച് ലക്ഷവും നല്‍കണം. പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ അവരെ ശിക്ഷിക്കണം.

പ്രതികരണം:
പീഡനത്തിന് ഇരയായവരുടെ പരാതികള്‍ സ്വീകരിക്കാനും അതേ കുറിച്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. അക്രമസംഭവവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട് നടപടികളെ കുറിച്ച് സമിതി മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശങ്ങള്‍ നല്‍കും.

ഇതുവരെ സമിതി മൂന്ന് സിറ്റിങുകള്‍ നടത്തിയിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X