കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭൂട്ടാനില്‍ വെള്ളപ്പൊക്കം ; 75 പേരെ കാണാനില്ല
ജയ്പാല്‍ഗുരി : ഭൂട്ടാനിലൂണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും 75 പേരെ കാണാതായി. പശ്ചിമബംഗാളിലെ ജയ്പാല്‍ഗുരി ജില്ലയില്‍ ബാസ്രാ ടോര്സാ നദികളില്‍ നിന്നും 12 മൃതദേഹങ്ങള്‍ കിട്ടിയിട്ടിുണ്ട്.
200 പേര് പ്രളയത്തില്‍ മുങ്ങി മരിച്ചിട്ടുണ്ടാകാം എന്ന വാര്‍ത്ത ജില്ലാ മജിസ്ട്രേട്ട് ഡോ. സുബ്രതാ ഗുപ്ത നിഷേധിച്ചു. 75 പേരെ കാണാനില്ല എന്നാണ് ഭൂട്ടാനില്‍ നിന്നും കിട്ടിയ വിവരമെന്ന് ഗുപ്ത പറഞ്ഞു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പ്രതിനിധിയെ അയക്കാന്‍ ഭൂട്ടാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.