കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീര്‍പരിഹാരം സിംലാകരാറിലൂടെ വേണം:അറാഫത്ത്
ഇസ്ലാമാബാദ് : കാശ്മീര്‍ പ്രശ്നം സിംലാ കരാറിലൂടെ പരിഹരിക്കുവാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫത്ത് ആവശ്യപ്പെട്ടു.
ആഗസ്ത് 14 തിങ്കളാഴ്ച പാകിസ്ഥാന്‍ ഭരണാധിപന്‍ പര്‍വേസ് മുഷറഫിനെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അറാഫത്ത്.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയുടെ തീരുമാനങ്ങളനുസരിച്ചും കശ്മീര്‍ ജനതയുടെ ഹിതമനുസരിച്ചും കശ്മീര്‍ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം വേണമെന്ന് മുഷറഫ് തന്നെ ബോധ്യപ്പെടുത്തിയതായി അറാഫത്ത് അറിയിച്ചു.