കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എസ് വിദ്യാര്‍ത്ഥികള്‍ക്കും സരസ്വതി വരദായിനി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കും സരസ്വതി വരദായിനിയാകുന്നു...! യു. എസിലെ കണക്ടികട്ടിലുള്ള വെസ്ലിയന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 24 വര്‍ഷമായി സരസ്വതീ ദേവിയെ ആരാധിക്കുകയാണ്. എല്ലാ വര്‍ഷവും സപ്തംബറില്‍ അവര്‍ സരസ്വതീ പൂജയും വിജയദശമിയും ആചരിക്കുന്നു. പുസ്തകങ്ങളും സംഗീതോപകരണങ്ങളും പൂജയ്ക്കുവയ്ക്കുന്നു.ദേവിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു...!

ദേവീ പ്രീതിക്കായി ഒരാഴ്ച നീളുന്ന സംഗീത-നൃത്ത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ഈ അമേരിക്കന്‍ ഭക്തര്‍. പ്രശസ്തരായ കലാകാരന്മാര്‍ അണി നിരക്കുന്ന പരിപാടികള്‍ക്ക് ആസ്വാദകരുടെ വന്‍ നിര തന്നെ എത്തിച്ചേരുന്നു.

സര്‍വകലാശാലാ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് നവരാത്രി പൂജയും അനുബന്ധപരിപാടികളും . നവരാത്രി പൂജകളുടെ പിറ്റേന്ന് വിജയദശമി നാള്‍ വിദ്യാരംഭദിനമാണ്. പൂജയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനോപകരണങ്ങളും സംഗീതോപകരണങ്ങളും ദേവീ സമക്ഷം വച്ച് അനുഗ്രഹം തേടുന്നു.

ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനുള്ള അവസരമായാണ് തങ്ങള്‍ ഈ പരിപാടികളെ കാണുന്നതെന്ന് സംഘാടകനും സംഗീത വിദ്യാര്‍ത്ഥിയുമായ ജോസഫ് ജെറ്റര്‍ പറയുന്നു.

സപ്തംബര്‍ 12 മുതല്‍ 16 വരെയാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍. 17 ന് വിജയദശമി പൂജ. തിരുപ്പാംപുറം സഹോദരന്മാര്‍ ടി.കെ. എസ് മിനാക്ഷിസുന്ദരത്തിന്റെയും ടി. കെ.എസ് സ്വാമിനാഥന്റെയും നാദസ്വരക്കച്ചേരി, കര്‍ണാടക സംഗീതക്കച്ചേരി, പ്രസിദ്ധ താളവാദ്യക്കാരായ സക്കീര്‍ ഹുസൈന്‍, ജി.ഹരികുമാര്‍, തിരുച്ചി ശങ്കരന്‍ , ശിവഗുരുനാഥന്‍ എന്നിവരൊരുക്കുന്ന മേളക്കാഴ്ച, എല്‍ . ശങ്കറുടെ വയലിന്‍ കച്ചേരി , വെസ്ലിയന്‍ സര്‍വകലാശാലയിലെ സംഗീതാധ്യാപകന്‍ ആര്‍. വിശ്വനാഥന്റെ നേതൃത്വത്തില്‍ ഭാരതീയ-പാശ്ചാത്യ സംഗീത ഫ്യൂഷന്‍ എന്നിവയാണ് ഇത്തവണത്തെ പരിപാടികള്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് പരിപാടിക്ക് സഹായം നല്‍കുന്നുണ്ട്. അവരാണ് കലാകാരന്മാരെ അമേരിക്കയിലെത്തിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X