കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ഒക്ടോ.10ന്
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പൊതുതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 10ന് നടക്കുമെന്ന് പ്രഖ്യാപിച്ചു.
ആറുവര്‍ഷത്തെ ഭരണകാലാവധി തീരാന്‍ ആറു ദിവസം ബാക്കിയുള്ളപ്പോഴാണ് ചന്ദ്രിക പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് പാര്‍ലമെന്റ് കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ടതെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അല്ലൈന്‍സ് പാര്‍ട്ടി പ്രധാന പ്രതിപക്ഷമായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നേക്കും. തമിഴ് വംശീയകലാപം അവസാനിപ്പിക്കുന്നതിനും നാണ്യപെരുപ്പം നേരിടുന്നതിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഇരുവിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്.