Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ട വസ്ത്രം ധരിക്കാനും സമരം

തിരുവനന്തപുരം: തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അനുമതിക്കായി തിരുവനന്തപുരത്തെ രണ്ടു കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങി. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെയും തൈക്കാട് ഗവണ്മെന്റ് ട്രെയിനിങ് കോളേജിലെയും വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യമുന്നയിച്ച് സമരമാരംഭിച്ചത്.

പുതുവത്സരദിനമായ ചിങ്ങം ഒന്നിന് കേരളീയ വേഷമായ മുണ്ട് ധരിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികളെത്തിയതോടെയാണ് ഇമ്മാനുവല്‍ കോളേജില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഇത് കോളേജിലെ വസ്ത്രധാരണച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു പറഞ്ഞ് അധികൃതര്‍ ഇവരെ കാമ്പസില്‍ പ്രവേശിപ്പിച്ചില്ല. ഈ നടപടിയില്‍ പ്രതിഷേധിക്കാന്‍ ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ ആഹ്വാനമനുസരിച്ച് ഒരു സംഘം വീണ്ടും മുണ്ടുധാരികളായി കോളേജില്‍ വന്നു. മുണ്ടുടുത്ത് കാമ്പസില്‍ പ്രവേശിക്കുന്നത് വീണ്ടും അധികൃതര്‍ വിലക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സമരമാരംഭിക്കുകയായിരുന്നു. കോളേജധികൃതരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജു എന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം പെണ്‍കുട്ടികളെ ചുരിദാര്‍ ധരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഗവണ്മെന്റ് ട്രെയിനിങ് കോളേജിലെ സമരം. സാരി മാത്രം പെണ്‍കുട്ടികള്‍ക്ക് അംഗീകൃത വേഷമായ ഇവിടെ ചുരിദാര്‍ ധരിച്ചെത്തിയ ഒരു പെണ്‍കുട്ടിയെ ക്ലാസ്സില്‍ നിന്നിറക്കി വിട്ടതാണ് സമരത്തിനു കാരണം. സ്ത്രീവേദി പ്രവര്‍ത്തകരാണ് സമരം ചെയ്യുന്നത്.

രണ്ടു കോളേജുകളിലെയും വസ്ത്രധാരണപ്രശ്നം ഇപ്പോള്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാലിന്റെ മുന്നിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+