കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന് 2800 കോടി രൂപ
ദില്ലി : കമ്പ്യൂട്ടര്‍ വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2800 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്ര മാനവശേഷി വകുപ്പ് വിഭാവനം ചെയ്യുന്നു.ഈ ദൗത്യത്തിനായി പ്രത്യേകം രൂപീകരിച്ച ടാസ്ക് ഫോഴ്സ് അടുത്ത ഏഴു വര്‍ഷം കൊണ്ടാണ് ഈ തുക ചെലവഴിക്കുക.
വിവരസാങ്കേതിക രംഗത്ത് മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗത്തിലാണ് മാനവശേഷി വകുപ്പ് മന്ത്രി മുരളി മനോഹര്‍ ജോഷി ഇത് അറിയിച്ചത്.
ഐ ഐ ടി കളെയും എഞ്ചിനിയറിംഗ് കോളേജുകളെയും ഐടി വിദ്യാഭ്യാസരംഗത്തെ കുതിപ്പിന് സജ്ജമാക്കുന്ന രീതിയില്‍ വികസിപ്പിക്കും. എഞ്ചിനിയറിംഗ് വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസരംഗത്ത് വെര്‍ച്വല്‍ സര്‍വകലാശാലകളെക്കുറിച്ച് തന്റെ വകുപ്പ് ചിന്തിക്കുകയാണെന്ന് വിദ്യാഭ്യാസത്തിന്റെ കൂടെ ചുമതലയുള്ള ജോഷി അറിയിച്ചു.












Click it and Unblock the Notifications