കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ കുട്ടികളെപ്പോലെ പെരുമാറുന്നുവെന്ന് മുസ്തഫ

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ ആചാര്യസ്ഥാനം വഹിക്കേണ്ട കെ. കരുണാകരന്‍ കുട്ടികളേപ്പോലെ പെരുമാറുന്നുവെന്ന് കെ. പി.സി. സി നിര്‍വാഹക സമിതിയംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ടി. എച്ച് മുസ്തഫ. തന്റെ മകനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുകയാണ് കരുണാകരന്റെ ലക്ഷ്യമെന്ന് മുസ്തഫ ആരോപിച്ചു. നായനാരുടെ കസേരയില്‍ ആന്റണി ഇരുന്നതു കൊണ്ടായില്ലെന്ന കരുണാകരന്റെ പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ കരുണാകരനെപ്പോലെ പ്രായവും പക്വതയും രാഷ്ട്രീയതന്ത്രഞ്ജതയുമുള്ള ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മുസ്തഫ ചൂണ്ടിക്കാട്ടി. സി. പി. എമ്മില്‍ ഇ. എം. എസിനുണ്ടായ ആചാര്യസ്ഥാനമാണ് കോണ്‍ഗ്രസില്‍ കരുണാകരനും ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ എല്ലാവരുടെയും നേതാവാകേണ്ട അദ്ദേഹം കുട്ടികളേപ്പോലെയാണ് പെരുമാറുന്നത്.

യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന ഹൈക്കമാണ്ട് തീരുമാനത്തെ മുസ്തഫ സ്വാഗതം ചെയ്തു. ഹൈക്കമാണ്ട് നിലപാടാണ് ശരി. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ട സമയത്ത് യൂത്ത് കോണ്‍ഗ്രസ് പുന:സംഘടന എന്ന കീറാമുട്ടി എടുക്കുന്നത് പാര്‍ട്ടിയെ രക്ഷിക്കാനോ അതോ എതിരാളികളടെ താത്പര്യം സംരക്ഷിക്കാനോ എന്ന് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണമെന്ന് ടി. എച്ച് മുസ്തഫ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X