കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലും പാലക്കാട്ടും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

  • By Staff
Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ജില്ലയിലും പാലക്കാട് ജില്ലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒഴുക്കില്‍പെട്ട മൂന്ന് പേരെ കാണാതായി.

ഇടുക്കിയില്‍ മൂരിക്കാശേരി ചിന്നാര്‍ നിരപ്പിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍ പെട്ട് തുമ്പുങ്കല്‍ ജോര്‍ജിന്റെ മകള്‍ സെലീന (5) മരിച്ചു. കുട്ടിയെ നാട്ടുകാര്‍ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു.

പാലക്കാട് നെല്ലിയാമ്പതിയിലെ സീതാര്‍കുണ്ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ വി.എസ്. ലീലയുടെ മകള്‍ വി.എസ്. പ്രസന്ന (18) മരിച്ചു. മണ്ണിനും പാറകഷ്ണങ്ങള്‍ക്കുമടിയില്‍ പെട്ട പ്രസന്നയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകും വഴി മരിക്കുകയായിരുന്നു.

കരുണാ പ്ലാന്റേഷന്‍സ് തൊഴിലാളികളായ രാജേശ്വരി, ജയലക്ഷ്മി, തമിഴരശി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ നെന്മാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിയില്‍ പല സ്ഥലത്തും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. അമ്പതോളം വീടുകള്‍ തകര്‍ന്നു.

കേരളത്തില്‍ എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശഷ്ടങ്ങളുണ്ടായി.

ഇടുക്കിയിലാണ് ഏറ്റവും കനത്ത മഴയുണ്ടായത്. 20 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ഇത് റെക്കോഡ് മഴയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X