ജയലളിതക്കെതിരെ പുതിയ അഴിമതിക്കേസ്
ചെന്നൈ : ഇംഗ്ലണ്ടില്‍ 248 കോടി രൂപക്ക് രണ്ട് ഹോട്ടലുകള്‍ വാങ്ങി വില്‍പ്പന നടത്തിയതിന് ജയലളിതക്കെതിരെ തമിഴ്നാട് വിജിലന്‍സ് അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് കേസ് രജിസ്റര്‍ ചെയ്തു.
ജയലളിതയുടെ തോഴി ശശികലക്കും ശശികലയുടെ മരുമകനും എഐഎഡിഎംകെ എംപിയുമായ ടി.വി. ദിനകരനും ഇടപാടില്‍ പങ്കുള്ളതായി എഫ്ഐആറില്‍ പറയുന്നു. സപ്തംബര്‍ നാല് തിങ്കളാഴ്ച ഔദ്യോഗികമായി എഫ്ഐആര്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ജയലളിതയും ദിനകരനുമാണ് ഒന്നും രണ്ടും പ്രതികള്‍. ദിനകരന്റെ വിദേശ ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലുകളെ കുറിച്ചുള്ള വിവരം ലഭിച്ചത്.
193.20 കോടി രൂപ മുടക്കിയാണ് ഇംഗ്ലണ്ടില്‍ സെല്‍സി ഹാള്‍ എന്ന ഹോട്ടല്‍ ജയ വാങ്ങിയതെന്ന് എഫ്ഐആറിലുണ്ട്. ഹോബ്സ് ഗ്രാഫ്റ്റ് ഹോള്‍ഡ് എന്ന ഹോട്ടല്‍ വാങ്ങിയത് 55.20 കോടി രൂപക്കാണ്. ദിനകരനാണ് ഹോട്ടലുകള്‍ ആഡംബര ഹോട്ടലുകളായി ഇവ പുതുക്കി പണിത ശേഷം വില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ തന്നെയുള്ള ധനകാര്യ സ്ഥാപനങ്ങളിലാണ് പണം നിക്ഷേപിച്ചത്.












Click it and Unblock the Notifications