കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ മേളകള്‍ പൊടിപാറുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഓണമെത്തിയതോടെ കൊച്ചിയില്‍ മേളകള്‍ പൊടിപാറുന്നു. അത്യാധുനിക ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്പന്നങ്ങളും മുതല്‍ കരകൗശല വസ്തുക്കള്‍ വരെ അണിനിരത്തിയിരിക്കുന്ന മേളകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്.

എല്ലാ വിഭാഗക്കാരുടെയും കീശയ്ക്കനുയോജ്യമായ രീതിയിലാണ് കൊച്ചിയിലെ കമ്പോള വൈവിധ്യം. പാതയോര വിപണിയും സജീവമാണ്.

സാങ്കേതികവിദ്യയുടെ മുന്നേറ്റം പ്രയോജനപ്പെടുത്തിയ പുതിയ മാതൃകയിലുള്ള ഉല്പന്നങ്ങളാണ് കലൂരിലെ രാജ്യാന്തര സ്റേഡിയം മൈതാനിയിലെ ഹൈടെക് ബസാറില്‍ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറുകളും വരെ ഇവിടെ വിവിധ സ്റാളുകളിലായി സജ്ജീകരിച്ചിരിക്കുന്നു. ബസാറിനോട് ചേര്‍ന്ന് അമ്യൂസ്മെന്റ് പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.

രാജേന്ദ്ര മൈതാനത്ത് ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷന്‍ പ്രദര്‍ശന നഗരിയിലും വന്‍ തിരക്കാണ്. പശ്ചിമ ബംഗാളിലെ വിഷ്ണുപൂരില്‍ നിന്നുള്ള ടെറാകോട്ട കരകൗശലവസ്തുക്കളുടെയും പാത്രങ്ങളുടെയും സ്റാള്‍ ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നു. മൃഗങ്ങളും ക്ഷേത്രങ്ങളും വിഷയമാക്കിയ കലാരൂപങ്ങള്‍, വിഷ്ണുപൂരിലെ വീട്ടുമുറ്റങ്ങളുടെ പ്രത്യേകതയായ ബന്‍കൂര്‍ കുതിരകള്‍ എന്നിവയും അണിനിരത്തിയിട്ടുണ്ട്.

ഹാംലറ്റ് എന്ന് നാമകരണം ചെയ്തിട്ടുള്ള സ്റാളിന്റെ സംഘാടകന്‍ കെ.എന്‍.ഷാജിയാണ്. ഭിത്തികളില്‍ തൂക്കുന്നതിനുള്ള അലങ്കാരവസ്തുക്കള്‍, പെന്‍ഹോള്‍ഡറുകള്‍, പൂച്ചട്ടികള്‍ ലാമ്പ് ഷേഡുകള്‍ തുടങ്ങിയവയുടെ കമനീയമായ ടെറാകോട്ട മാതൃകകളും ഇവിടെ ലഭിക്കും. 20 മുതല്‍ 1000 രൂപ വരെയാണ് വിലനിലവാരം.

ഓണത്തോടനുബന്ധിച്ച് കെ.ടി.ഡി.സി. കൊച്ചിയില്‍ പായസമേള സംഘടിപ്പിച്ചിട്ടുണ്ട്. വിവിധയിനം പായസങ്ങളുടെ രുചി പരീക്ഷിക്കാന്‍ ധാരാളം പേര്‍ ഇവിടെ എത്തുന്നു.

കൈത്തറി സഹകരണസംഘങ്ങളുടെ പ്രദര്‍ശനനഗരി ദര്‍ബാര്‍ ഹാള്‍ മൈതാനമാണ്. ഹാന്‍ടെക്സിനും ഹാന്‍വീവിനും ഇവിടെ പ്രദര്‍ശനശാലകളുണ്ട്. ചേന്ദമംഗലം, ബാലരാമപുരം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാഥമിക സഹകരണസംഘങ്ങളും വില്പനശാലകള്‍ തുറന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോണ്‍ടെക്സ്, കോ-ഓപ്ടെക്സ് തുടങ്ങിയവയുടെ സ്റാളുകളും ഇവിടെയുണ്ട്.

മറുനാട്ടില്‍ നിന്നുള്ള വസ്ത്രവ്യാപാരികള്‍ ഹാളുകളും ഹോട്ടലുകളും വാടകയ്ക്കെടുത്ത് നടത്തുന്ന വില്പനമേളകളിലും കച്ചവടം തകര്‍ത്തുനടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X